Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എയില്‍സ് ഫോര്‍ഡ് പ്രയറി തീര്‍ഥാടനം മേയ് 23 ന്; ബിഷപ് തോമസ് തിരുതാലില്‍ മുഖ്യാഥിതി   - APPACHAN KANNANCHIRA

Picture

വെസ്റ്റ് മിനിസ്റ്റര്‍: യുകെ റോമന്‍ കത്തോലിക്കാ സഭയുടെ സിരാ കേന്ദ്രമായ വെസ്റ്റ് മിനിസ്റ്റര്‍ അതിരൂപതയിലെ സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. ജോസ് തൈയിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന രണ്ടാമത് എയില്‍സ് ഫോര്‍ഡ് പ്രയറി തീര്‍ഥാടനം മേയ് 23 നു (ശനി) നടത്തുന്നു.

ഒഡീഷയിലെ ബലസോര്‍ രൂപത മുന്‍ ബിഷപ് മാര്‍ തോമസ് തിരുതാലില്‍ സിഎംഐ തീര്‍ഥാടനത്തില്‍ മുഖ്യകാര്‍മികനായി പങ്കു ചേരും. സതക് അതിരൂപത ചാപ്ലെയിന്‍ ഫാ. ബിജു കൊറ്റനെല്ലൂര്‍ വെസ്റ്റ് മിനിസ്റ്റര്‍ അതിരൂപത ചാപ്ലെയിന്‍ ഫാ. ജോസ് തൈയില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.

യുകെയില്‍ മാതാവ് ദര്‍ശനം നല്‍കിയ പുണ്യ കേന്ദ്രങ്ങളില്‍ എയില്‍സ് ഫോര്‍ഡ് പ്രയറി ഏറെ ശ്രദ്ധേയമാണ്. കര്‍മലീത്ത കോണ്‍ഗ്രിഗേഷന്‍ മിഷനറിയും വിശുദ്ധരുടെ ഗണത്തില്‍ പിന്നീട് നാമകരണം ചെയ്യപ്പെടുകയും ചെയ്ത വിശുദ്ധ സൈമണ്‍ സ്റ്റോക്കിനു മാതാവ് പ്രത്യക്ഷപ്പെടുകയും വെന്തിങ്ങ (ഉത്തരീയം) നല്‍കുകയും ചെയ്ത ഇടമാണ് എയില്‍സ് ഫോര്‍ഡ് പ്രയറി. ഉത്തരീയത്തിനു ആഗോളതലത്തില്‍ പ്രചാരം നല്‍കണമെന്ന് സൈമണ്‍ സ്റ്റോക്കിനു മാതാവ് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. വെന്തിങ്ങ ധരിച്ചു മരിക്കുന്ന ഏവരും സ്വര്‍ഗ രാജ്യം പ്രാപിക്കുമെന്നും മാതാവ് വിശുദ്ധനു വാഗ്ദാനം നല്‍കിയത്രെ. അതിന്റെ വിശ്വാസ പിന്തുടര്‍ച്ചയായാണ് വെന്തിങ്ങാ ധരിക്കുന്നതും മരിക്കുമ്പോള്‍ ഉത്തരീയം ധരിപ്പിച്ചു സംസ്‌കരിക്കുന്നതും.

മേയ് 23 നു (ശനി) രാവിലെ 10.30 നു ആഘോഷമായ സമൂഹ ബലിയോടെ തീര്‍ഥാടനത്തിനു തുടക്കമാവും. മരിയന്‍ സന്ദേശം കുര്‍ബാന മധ്യേ നല്‍കും. ഉച്ചകഴിഞ്ഞ് പ്രയറിയുടെ ജപമാല വീഥികളിലൂടെ വൈദികര്‍ നല്‍കുന്ന അനുബന്ധ വിചിന്തനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തുന്ന പരിശുദ്ധ ജപമാല തീര്‍ഥാടനം.ദേവാലയത്തില്‍ തിരിച്ചെത്തിയശേഷം മൂന്നിനു ദിവ്യകാരുണ്യ ആരാധനയും വാഴ്‌വും ഉണ്ടായിരിക്കും. സമാപന ആശീര്‍വാദത്തോടെ വൈകുന്നേരം നാലിനു എയില്‍സ് ഫോര്‍ഡ് പ്രയറി തീര്‍ഥാടന തിരുക്കര്‍മങ്ങള്‍ അവസാനിക്കും.

അത്ഭുത മധ്യസ്ഥ ശക്തിയായ പരിശുദ്ധ അമ്മയുടെ സഹായവും അനുഗ്രഹവും മാധ്യസ്ഥതയും പ്രാപിക്കുവാന്‍ ഏവരെയും വെസ്റ്റ് മിനിസ്റ്റര്‍ അതിരൂപത സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. ജോസ് തൈയില്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ഫാ. ജോസ് തൈയില്‍ 07450971874, വിനീഷ് ചാക്കോ 07590373750. The Friars, Aylesford Kent ME20 7BX

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code