Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രമുഖ വ്യക്തികളെ സാക്ഷ്യം നിര്‍ത്തി ജെ.എഫ്‌.എയുടെ രണ്ടാം വാര്‍ഷികം യോങ്കേഴ്‌സില്‍ അരങ്ങേറി

Picture

ന്യൂയോര്‍ക്ക്‌: പ്രവാസി വോട്ടവകാശത്തിനുവേണ്ടി നിയമയുദ്ധം നടത്തി ഇന്ത്യന്‍ സുപ്രീം കോടതിയില്‍ നിന്നും അനുകൂലമായ വിധി സമ്പാദിക്കാന്‍ മുമ്പോട്ടിറങ്ങിയ ദുബായി (യു.എ.ഇ) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി.പി.എസ്‌ ഹെല്‍ത്ത്‌ കെയര്‍ സ്ഥാപകനും പ്രമുഖ വ്യവസായിയും, ആരോഗ്യ മനുഷ്യാവകാശ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അനേകം പുരസ്‌കാരങ്ങള്‍ യു. എ. ഇ ഭരണാധികാരികളില്‍ നിന്നും, ഇന്ത്യന്‍ പ്രസിഡന്റില്‍ നീന്നും, എന്തിനേറെ, ഐക്യരാഷ്ട്രസഭയില്‍ നിന്നുവരെ കരസ്ഥമാക്കിയ ഡോ. ഷംഷീര്‍ വയലിനെ മുഖ്യാഥിതിയായി പങ്കെടുപ്പിച്ചുകൊണ്ട്‌ ജസ്റ്റിസ്‌ ഫോര്‍ ഓള്‍ (ജെ.എഫ്‌.എ) അതിന്റെ 2)ീ വാര്‍ഷികം യോങ്കേഴ്‌സില്‍ വച്ച്‌ നിരവധി പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തില്‍വച്ച്‌ നടത്തി.

2015 മെയ്‌ മൂന്നാം തിയതി ഞായറാഴ്‌ച്ച വൈകിട്ട്‌ 7 മണിക്ക്‌ ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സിലുള്ള ഇന്‍ഡോഅമേരിക്കന്‍ യോഗാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വച്ചാണ്‌ ജെ. എഫ്‌. എയുടെ രണ്ടാം വാര്‍ഷികം ആഘോഷിച്ചത്‌. ജെ. എഫ്‌. എ എന്നാ പ്രസ്ഥാനത്തിന്റെ സുപ്രധാനങ്ങളായ മിക്ക ആലോചനാ യോഗങ്ങളും നടത്തിയത്‌ പ്രസ്‌തുത സ്ഥലത്തുവച്ച്‌ ആയതിനാലാണ്‌ രണ്ടാം വാര്‍ഷികവും അവിടെ വച്ചു തന്നെ നടത്താന്‍ കാരണമെന്ന്‌ യോഗത്തില്‍ അധ്യക്ഷനായിരുന്ന ജെ.എഫ്‌.എയുടെ സ്ഥാപക നേതാവും ചെയര്‍മാനുമായ തോമസ്‌ കൂവള്ളൂര്‍ പറയുകയുണ്ടായി.

ഇന്ത്യയിലെ സുപ്രീം കോടതിയില്‍ വിദേശത്തു താമസിക്കുന്ന ഇന്ത്യാക്കാരുടെ വോട്ടവകാശത്തിനു വേണ്ടി നിയമയുദ്ധം നടത്തിയ സുപ്രീം കോടതി അഭിഭാഷകനായ അഡ്വക്കേറ്റ്‌ ഹാരിസ്‌ ബീരാനും പ്രസ്‌തുത ചടങ്ങില്‍ ഹാജരായിരുന്നു. കൂടാതെ വി.പി.എസ്‌ ഹെല്‍ത്ത്‌ കെയര്‍ എക്‌സിക്യൂട്ടീവ്‌ സെക്രട്ടറി ഡോ. മുഹമ്മദ്‌ സാര്‍ഫ്രൊസ്‌, വി.പി.എസ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ദോ. ഷാജീര്‍ ഗഫാര്‍, അമേരിക്കയില്‍ അങ്ങോളമിങ്ങോളം ഉള്ള മില്ലനിയം ഗ്രൂപ്പ്‌ ഓഫ്‌ കമ്പനിയുടെ ചെയര്‍മാന്‍ ഇ. എം. ഹനീഫ്‌, മുന്‍കാല സിനിമാ നിര്‍മാതാക്കളില്‍ ഒരാളായ മുഹമ്മദ്‌ ഖാദര്‍, ഡോ. വത്സാ മാധവ്‌ എം. ഡി., ഡോ. അസീസ്സ്‌ എം. ഡി., ഐ. എന്‍, ഓ. സി. ചെയര്‍മാന്‍ ജോര്‍ജ്‌ എബ്രഹാം, മലയാളം ഐ. സി. ടിവിയുടെ ചെയര്‍മാനും, ന്യൂയോര്‍ക്കിലെ ഹാനോവര്‍ ബാങ്ക്‌ ഡയറക്ടറുമായ വര്‍ക്കി എബ്രഹാം, അമേരിക്കയിലെ പ്രമുഖ ഹെല്‍ത്ത്‌ കെയര്‍ ബിസിനസ്സിന്റെ ഉടമയും, മുന്‍ ഫോമാ പ്രസിഡന്റുമായ ബേബി ഉരാളില്‍. ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ കാത്തോലിക്‌ അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റ്‌ ജോര്‍ജ്‌ ഇടയോടിയില്‍, വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളീ അസോസിയേഷന്‍ പ്രസിഡന്റ്‌ ശ്രീകുമാര്‍ ഉണ്ണിത്താന്‍, മാര്‍ക്കിന്റെ പ്രസിഡന്റും, ന്യൂ യോര്‍ക്കിലെ അയ്യപ്പസേവാ സംഘത്തിന്റെ പ്രസിഡന്റും, ജെ. എഫ്‌. എ. യുടെ ഡയറക്ടറുമാരില്‍ ഒരാളുമായ ഗോപിനാഥ കുറുപ്പ്‌, ജെ.എഫ്‌.എയുടെ അഡവൈസറി ബോര്‍ഡ്‌ അംഗം യു.എ. നസീര്‍, യോങ്കേഴ്‌സിലെ സ്‌പാനിഷ്‌ കമ്മ്യൂണിറ്റി ലീഡര്‍മാരില്‍ ഒരാളായ എഡ്‌ഗാര്‍ ഗോണ്‍സാലസ്‌, ജെ.എഫ്‌.എയുടെ മറ്റു നിരവധി സജീവാംഗങ്ങളും പങ്കെടുക്കുകയുണ്ടായി.

പ്രശസ്‌ത കവിയും ഗായകനുമായ അജിത്‌ നായര്‍ പരിപാടികളുടെ എം. സി. ആയിരുന്നു. പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച പ്രസ്‌തുത യോഗത്തില്‍ യുവ ഗായിക ഗായത്രീ നായര്‍ അമേരിക്കന്‍ ദേശീയ ഗാനവും, തുടര്‍ന്ന്‌ ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു. ജെ. എഫ്‌. എ. യുടെ ഡയറക്ടറുമാരില്‍ ഒരാളും, യോങ്കേഴ്‌സിലെ ഇന്ത്യന്‍ അമേരിക്കന്‍ മലയാളീ കമ്മ്യൂണിറ്റിയുടെ പ്രസിഡന്റുമായ ഇട്ടന്‍ ജോര്‍ജ്‌ പാടിയേടത്ത്‌ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. വിശിഷ്ടാഥിതി ആയിരുന്ന ഡോ. ഷംഷീര്‍ തന്റെ പ്രസംഗത്തില്‍ തോമസ്‌ കൂവള്ളൂരിന്റെ നേതൃത്വത്തില്‍ ജെ. എഫ്‌. എ. നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ അനുമോദിക്കുകയും, കേരളത്തില്‍ ഇന്ന്‌ ഇത്തരത്തിലുള്ള ആള്‍ക്കാരുടെ ആവശ്യമുണ്ടെന്നു പറയുകയും ചെയ്‌തു. അഡ്വക്കേറ്റ്‌ ഹാരിസ്‌ ബീരാന്‍ തന്റെ പ്രസംഗത്തില്‍ സുപ്രീം കോടതിയില്‍ നിരവധി തവണ കയറിയിറങ്ങേണ്ടി വന്ന അനുഭവങ്ങള്‍ വിശദീകരിക്കുകയും, നിസ്വാര്‍ത്ഥ സേവനമാണ്‌ തങ്ങളുടെ പ്രവര്‍ത്തനത്തിന്റെ കാതലായ ഭാഗമെന്നു പറയുകയും, ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കുകയും ചെയ്‌തു.

പ്രമുഖ ഭാഷാ പണ്ഡിതനും, സാഹിത്യകാരനും, നിരൂപകനും, ഒരു ശാസ്‌ത്രജ്ഞനും കൂടിയായ പ്രൊഫസര്‍, ഡോ. ജോയി റ്റി. കുഞ്ഞാപ്പു മുഖ്യ പ്രഭാഷകനായിരുന്നു. അദ്ദേഹം തന്റെ ഇംഗ്‌ളീഷിലുള്ള പ്രസംഗത്തില്‍ ജസ്റ്റിസ്‌ ഫോര്‍ ഓള്‍ എന്ന പ്രസ്ഥാനത്തിന്റെ ചെയര്‍മാന്‍ തോമസ്‌ കൂവള്ളൂരിന്റെയും, ഡോ. ഷംഷീറിന്റെയും പ്രവര്‍ത്തനങ്ങളെ താരതമ്യപ്പെടുത്തിക്കൊണ്ട്‌ സംസാരിക്കുകയുണ്ടായി. പ്രസ്‌തുത പ്രഭാഷണം സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റി.

മീഡിയയെ പ്രധിനിധീകരിച്ച്‌ മലയാളം പത്രത്തിന്റെ എഡിറ്റര്‍, ജോര്‍ജ്‌ ജോസഫും, കൈരളി ടിവിയുടെ ജോസ്‌ കാടാപുറവും സന്നിഹിതരായിരുന്നു. കൂടാതെ മലയാളം ഐ. പി. ടിവിയുടെ മഹേഷ്‌ കുമാര്‍, ജെ. എഫ്‌ . എ ഓഡിറ്റര്‍ ജോര്‍ജ്‌ ജോസഫ്‌, ഐ. എ. എം. സി. വൈ. ട്രഷറര്‍ ജോര്‍ജ്‌കുട്ടി ഉമ്മന്‍, ജോര്‍ജ്‌ ആറോലിചാലില്‍, ജോയ്‌ പുളിയനാല്‍, മോളി പുളിയനാല്‍, മോളി ജോണ്‍, ലിജോ ജോണ്‍, ആന്റെച്ചന്‍ തുടങ്ങിയ ജെ. എഫ്‌. എ. യുടെ സജീവാംഗങ്ങളും പങ്കെടുത്ത പ്രസ്‌തുത പരിപാടി ജെ. എഫ്‌. എ. യുടെ ചരിത്രത്തിലെ ഒരു നാഴിക കല്ലായിരുന്നു എന്ന്‌ തന്നെ പറയാം.

ജസ്റ്റിസ്‌ ഫോര്‍ ഓള്‍ ന്റെ ആരംഭകാല മെമ്പറും, ഇന്‍ഡോഅമേരിക്കന്‍ യോഗാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രസിഡന്റ്‌ കൂടിയായ സിസിലി കൂവള്ളൂര്‍, വിശിഷ്ടാഥിതികളെ പൂച്ചെണ്ടു നല്‌കി സ്വീകരിക്കുകയുണ്ടായി.

ഡോ. ഷംഷീറിന്റെ മനുഷ്യാവകാശ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മാനിച്ചുകൊണ്ട്‌ ജസ്റ്റിസ്‌ ഫോര്‍ ഓള്‍ ന്റെ പേരില്‍ ഒരു `ഹ്യൂമാനിട്ടേറിയെന്‍ അവാര്‍ഡ്‌ ` അദ്ദേഹത്തിനു നല്‍കി ജെ. എഫ്‌. എ. ചെയര്‍മാന്‍ അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.

ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെല്ലാം തോമസ്‌ കൂവള്ളൂര്‍ തന്റെ ഉപസംഹാര പ്രസംഗത്തില്‍ നന്ദി രേഖപ്പെടുത്തി, പ്രത്യേകിച്ച്‌ ഇക്കാര്യത്തില്‍ മുന്‍കൈയ്യെടുത്തു പ്രവര്‍ത്തിച്ച യു. എ. നസ്സീറിനെ പ്രത്യേകം ശ്‌ളാഘിച്ചു.

വൈകിട്ട്‌ 7 മണിയോടെ യോഗം സമംഗളം പര്യവസാനിച്ചു.

Note: മുഖ്യ പ്രഭാഷകന്‍ പ്രൊഫസര്‍ കുഞ്ഞാപ്പുവിന്റെ ഇംഗ്‌ളീഷിലുള്ള പ്രസംഗത്തിന്റെ ഉള്ളടക്കം ഇതോടൊപ്പം ചേര്‍ക്കുന്നു.

ജെ. എഫ്‌. എ ക്കുവേണ്ടി വാര്‍ത്ത തയ്യാറാക്കിയത്‌,
ലീന മാത്യു കരിപ്പാപറമ്പില്‍ ജോയിന്റ്‌ സെക്രട്ടറി.

 

THE PANS OF THE BALANCE OF JUSTICE ON THE WHEEL OF TIME!

PROFESSOR (Dr.) Joy T. KUNJAPPU, D.Sc., Ph.D.


Thanks poet Ajith for the nice introduction.  I am flattered, to say the least.

Let me start thanking Mr. Koovalloor for inviting me to deliver this key-note address.

Welcome to Dr. Shamshir

Let me address the platform: President Guru Koovallor, Dr. Shamsheer et.al. and the equally enlightened group in the audience.

It is said about a speech: May be a cliché, but worth repeating. A good speech is like a miniskirt – long enough to cover up the essentials and short enough to generate interest.  This is a late evening:  A short speech is appropriate.

How to shorten things:  We tweet in minimum words — Twitter limits a tweet to 140 characters, including space and punctuation.  It is abstract.  Then many questions remain unanswered.  So many of us prefer Facebook, where you can extend your ideas; display more explanations.

We are here today to appreciate qualities.  Like the confluence of the three rivers — two real (Ganga and Yamuna) and the other imaginary (Saraswathi) — there is a positive synergistic confluence of qualities in here, today.  You will learn the why of it during the talk.

We learn by comparison and contrast. We may draw parallels, and may be possible to draw even diagonals.  Always it is not possible to elaborate at length.  

For any happening --- the place of its occurrence is important.  We pray in a place of worship; we play on a playground; we heal our body in a hospital;   we learn in a school. 
This Yoga center is the most appropriate place for this meeting, and to honor a person like Dr. Shamshir.   And I will tell you why?  The director of this center, Guru Koovalloor, is known to us all as a person devoted to Yoga in an expert and specialist level.  He teaches when others talk about Yoga.  He demonstrates when others show pictures of yoga postures and play videos.  He does. I hope he attains yogic dimension through continued mental purification and fortification.

He is a relentless fighter for justice.  He leads movements of justice.  His JFA has offered succor to many Indians at the hour of need and especially to many mothers who missed their children.

Dr. Shamshir also imbibes these qualities --- fighting for justice and contributing to healthcare.  All these are revolutions, in the most peaceful way.  He extended his hands to eliminate heart ache, and for adult franchise, in an advanced level.

Our society can be viewed as a spherical mass with different layers.  Each stratum is like a tectonic plate.  The plates slide due to social, economic, and political pressures.  Sometimes earth quakes occur, only then we notice the problem.  It is the duty of social organizations to have a premonition of the simmering troubles and suggest cures before the problem manifests.  

Human beings are born with different faculties and qualities.  Some are rich, some are not so rich; some are strong, some are not so strong; some are good, some are not so good; some are very intelligent, some are not so intelligent.

All social and political systems strive for straightening and making the disparities even; all economic theories in a way want to bring the differences between people to a minimum. 
This is the gist of all justice movements:  To provide justice to all without losing freedom; to provide the freedom to think and act without losing the dignity; to fight for it in words and deeds without surrendering the self-respect.  Words could be verbal or written. Deeds could be, from peaceful demonstration to imposing and implementing pressure tactics.

Dr. Shamshir’s   two important achievements are the main reasons why he is in focus today and why we are here.


a) For Voting rights:  when did slaves get voting rights in US (only in 1965 in the real sense!)?  When did women get voting rights in US (1920)? In India?  In that direction whatever he did is commendable?  Extending and extrapolating that idea, we should fight together for real, true dual citizenship for all Indians without criminal background.  Through that, Indians everywhere get an opportunity for voting, not just for contributing to rebuilding India and enhancing its economic prosperity.  Examples of countries abound (in fact, more than 60 countries allow that)!


(b) In Medical Areas:  Human health is everybody’s  prime concern, and  whatever Dr. Shamsheer did - sensing the pulse and heartbeat of poor people - is remarkable.  We should integrate India’s traditional panacea for mind and body, called Yoga to supplement or complement material input into the body. 

Thanks to the effort of Indian and world leaders, UN is celebrating 21st June as the world Yoga day.  I point out the importance of Yoga.  It is no more the prerogative of a country or some people.  World has imbibed now the best aspects of this traditional cure for mind and body.  Yes, it heals and rebuilds the psyche and the physique. 


Individuals change the world.  We may be putting heads together or performing a brain-storming session, but ultimately it is an individual who make the difference in the lives of others by generating new ideas. 


And we have individual and collective responsibilities.  When we perform our roles, we should know that freedom should be translated, understood, and executed in the most efficient way, peacefully.  It is more so, because these days we are worried about national and individual securities in the cyber world as well as in the mundane world.  A big debate is going on in this country on the expanses and limits of civil liberty as opposed to national security.  


All our efforts should be strictly oriented toward strengthening these twin pillars of peace and prosperity for our people, for which the philanthropic and personal efforts are of supreme importance. 


If you are satisfied with my short talk, I will be disappointed. For, this is only a beginning.  I was only trying to trigger your imagination.  The vast work is left behind!


In that sense, Dr. Shamsheer deserves generous encomiums from all of us and I congratulate Guru Koovalloor for arranging this session very thoughtfully.  Again my best wishes to all!


Professor  Joy T. Kunjappu, D. Sc., Ph. D.

New York, USA.


http://www.linkedin.com/in/kunjappu


http://www.amazon.com/s/ref=nb_sb_noss_1?url=search-alias%3Dstripbooks&field-keywords=joy%20kunjappu&sprefix=joy+k%2Cstripbooks&rh=i%3Astripbooks%2Ck%3Ajoy%20kunjappu © 2015 Microsoft Terms Privacy & cookies Developers English (United States)

Picture2

Picture3

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code