Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഒ.ഐ.സി.സി പുനസംഘടിപ്പിച്ചു

Picture

ഓഐസിസി ഓസ്‌ട്രേലിയ ദേശീയ കമ്മറ്റി പുനസംഘടിപ്പിച്ചു. പ്രസിഡന്റായി പൊതുപ്രവര്‍ത്തകനും ഓഐസിസി ന്യൂസ്‌ ചീഫ്‌ എഡിറ്ററുമായ ശ്രീ ജോസ്‌ എം ജോര്‍ജിനെ തെരഞ്ഞെടുത്തു. ദേശീയ ജനറല്‍ സെക്രെട്ടറിയായി ശ്രീ ജോര്‍ജ്‌ തോമസിനെയും ട്രെഷറാറായി ബിനോയ്‌ പോളിനെയും ഓഐസിസി ഗ്ലോബല്‍ കമ്മറ്റിയിലേക്ക്‌ ശ്രീ. ബൈജു ഇലഞ്ഞിക്കുടിയെയും ശ്രീ. ജിന്‍സന്‍ കുര്യനെയും ശ്രീ. സാജു പോളിനെയുംതെരഞ്ഞെടുത്തു.

ഈ വര്‍ഷം അവസാനത്തോടെ എല്ലാ സംഘടന കണ്‍വന്‍ഷനുകളും, നവംബറില്‍ ദേശീയ സമ്മേളനവും നടക്കും. കെ പി സി സി പ്രസിഡന്റ്‌ ഉള്‍പ്പെടെയുള്ള ഭാരവാഹികളെ പങ്കെടുപ്പിക്കുമെന്നും ഓഐസിസി ഗ്ലോബല്‍ ഭാരവാഹികള്‍ ഇതില്‍ പങ്കെടുക്കുമെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു.

ഓഐസിസി മെമ്പര്‍ഷിപ്പെടുത്ത എല്ലാആളുകളുടെയും ഐഡന്റിറ്റി കാര്‍ഡു കളുടെ വിതരണം മെല്‍ബണില്‍ നടക്കും. ദേശീയ പ്രസിഡന്റായി മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ട ജോസ്‌ എം ജോര്‍ജ്‌ തൊടുപുഴ സ്വദേശിയാണ്‌. കെ എസ്‌ യു ഇടുക്കി ജില്ലാ വൈസ്‌ പ്രസിഡന്റായിരുന്ന അദ്ദേഹം മെല്‍ബണിലെ അറിയപ്പെടുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകനാണ്‌. ഗ്ലോബല്‍ കമ്മറ്റി മെമ്പറും വൈസ്‌ പ്രസിഡന്റുമായ ബൈജു ഇലഞ്ഞിക്കുടി യൂത്ത്‌ കോണ്‍ഗ്രസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി ആയിരുന്നു. ഓ ഐ സി സി ആഡ്‌ഹോക്‌ കമ്മറ്റി കണ്‍വീനറും കൂടിയാണ്‌ ബൈജു. കെ എസ്‌ യു സംസ്ഥാന കമ്മറ്റിയില്‍ പ്രവര്‍ത്തിച്ച ജിന്‍സന്‍ കുര്യനാണ്‌ മറ്റൊരു ഗ്ലോബല്‍ കമ്മറ്റിയംഗം.

ദേശീയ ജനറല്‍ സെക്രട്ടറി ജോര്‍ജ്‌ തോമസ്‌, രണ്ടു തവണ റാന്നി കോളേജ്‌ യൂണിയന്‍ ചെയര്‍മാനായിരുന്നു. ദീര്‍ഘകാല മലയാളി അസോസിയേഷന്‍ ഭാരവാഹിയായിരുന്ന ഈ നിയമ ബിരുദധാരി ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ അസ്സോസിയേഷന്‍സ്‌ ഓഫ്‌ വിക്ടോറിയ (എഫ്‌ ഐ എ വി) യുടെ സ്ഥാപക നേതാക്കളിലൊരാളാണ്‌.

ഓഐസിസി ദേശീയ കമ്മറ്റിയിലെ ഭാരവാഹികള്‍ നാട്ടില്‍ അറിയപ്പെടുന്ന കോണ്‍ഗ്രസ്‌/യൂത്ത്‌കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായിരുന്നു. മഹേഷ്‌ സ്‌കറിയാ കാന്‍ബറ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ ആണ്‌. കൂടാതെ കെ എസ്‌ യു സംസ്ഥാന ഭാരവാഹിയായിരുന്നു. ശ്രീ. ഷിബു കാക്കനാടന്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ എറണാകുളം ജില്ലാ സെക്രട്ടറി ആയിരുന്നു. ശ്രീ. ജോജോ കുര്യന്‍ തൃശൂര്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ ജില്ലാ സെക്രട്ടറിയും പൂമല സര്‍വീസ്‌ സഹകരണ ബാങ്ക്‌ ബോര്‍ഡ്‌ മെമ്പറും ആയിരുന്നു.

ബൈജു ഇലഞ്ഞിക്കുടി
ഓ ഐ സി സി ആഡ്‌ഹോക്‌ കമ്മറ്റി കണ്‍വീനര്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code