ബെര്‍ലിന്‍: ജര്‍മന്‍ യൂണിവേഴ്റ്റികളില്‍ നിലവിലിരുന്ന ബിസിനസ് അഡ്മിനിസ്ട്രേഷന് (ബെട്രീബസ്് വെര്ഷാഫ്റ്റ്സ് ലെയറെ-ബെ.വെ.എല്‍.) നിറുത്തലാക്കി തുടങ്ങിയ ബാച്ചലര്‍ ഡിഗ്രി പാസായവര്‍ക്ക് ജര്‍മന്‍ കമ്പനികള്‍ ജോലി നിരസിക്കുന്നു. നേരത്തെ നിലവിലുണ്ടായിരുന്ന ബെ.വെ.എല്‍. ഗ്രാജുവേറ്റുകളുടെ അറിവും, പരിജ്ജാനവും ഈ ബാച്ചലര്‍ ഡിഗ്രിക്കാര്‍ക്ക് ഇല്ലാത്തതാണ് കാരണമെന്ന് ജര്‍മന്‍ ചെംബര്‍ ഓഫ് കൊമേഴ്സ് വിശദീകരണം നല്കുന്നു. ഇതിനെ മിറ കടക്കാന്‍ മാസ്റ്റേഴ് ഡിഗ്രി എടുക്കുക മാത്രമാണ് പ്രതിവിധി.
ജര്‍മന്‍ യൂണിവേഴ്റ്റികളില്‍ നിന്നും ബാച്ചലര്‍ ഡിഗ്രി പാസായവര്‍ക്ക് അവരുടേതല്ലാത്ത കാരണത്താല്‍ ജോലി ലഭ്യത ഇല്ലാത്ത ഒരു അവസ്ഥ ഉണ്ടായിരിക്കുന്നു. സിലബസും, പഠന സമയവും കുറച്ച് പഠന ചിലവ് കുറയ്ക്കാന്‍ ഗവര്‍മെന്റ് സ്വീകരിച്ച ഈ നടപടിയുടെ ഇരയായി അവര്‍ മാറി. ജര്‍മന്‍ ബാച്ചലര്‍ ഡിഗ്രി പാസായവര്‍ക്ക് ജോലി നല്കിയ കമ്പനികള്‍ ഇവരില്‍ 67 ശതമാനം പേരിലും അത|പ്തി പ്രകടിപ്പിച്ചു. അതുകൊണ്ട് സ്ക്കൂള് പഠനത്തിന് ശേഷം തങ്ങളുടെ കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിന് വിടുന്നതിന് മുമ്പ് ശരിയായി ചിന്തിച്ച് തീരുമാനം എടുക്കുക. അതുപോലെ ജര്‍മനിയിലെ മിക്ക സിറ്റികളിലുമുള്ള സ്റ്റുഡന്റസ് അഡൈ്വവസറി സര്‍വീസും (സ്റ്റൂഡിയന് ബെറാറ്റൂങ്ങ് സ്റ്റെല്ലെ) ഉപയോഗിക്കുക.
Comments