Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പിറന്ന് വീണ് നൂറു മിനിട്ടിനുള്ളില്‍ ദൗത്യം പൂര്‍ത്തീകരിച്ചു യാത്രയായി!   - പി. പി. ചെറിയാന്‍

Picture

നൂറു വര്‍ഷം ജീവിക്കുവാന്‍ അവസരം ലഭിച്ചാല്‍ പോലും പ്രവര്‍ത്തിക്കുവാനോ, ചിന്തിക്കുവാനോ അസാധ്യമായ കാര്യം നൂറ് മിനിട്ട് മാത്രം ജീവിച്ച ഒരു കുഞ്ഞിന് സാധ്യമായാല്‍, അതു ചരിത്രതാളുകളില്‍ തങ്കലിപികളില്‍ തന്നെ കുറിക്കപ്പെടും.
 
ജെസ്സി ഇവാന്‍സ്, ടെഡി, നോഹ എന്ന ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കിയത് ഏപ്രില്‍ 22നാണ്. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വെച്ചു തന്നെ ടെഡിയില്‍ മാരകമായ രോഗം കണ്ടെത്തിയിരുന്നു. പിറന്നു വീണു നൂറുമിനിട്ടിനുള്ളില്‍ ടെഡി മരണത്തിന് കീഴടങ്ങി. പിഞ്ചു കുഞ്ഞിന്റെ ജീവിതം അനശ്വരമാക്കുവാന്‍ മാതാപിതാക്കള്‍ കണ്ടെത്തിയ മാര്‍ഗ്ഗം അവയവദാനമായിരുന്നു.
3.8 സെന്റീമീറ്റര്‍ വലിപ്പമുള്ള വൃക്ക, മരണത്തെ അഭിമുഖമായി കണ്ടിരുന്ന വൃക്ക, രോഗിയില്‍ വെച്ചുപിടി്പ്പിച്ചു.
 
അന്നുവരെ അസാധ്യമെന്ന് കരുതിയിരുന്ന, പിഞ്ചു കുഞ്ഞിന്റെ വൃക്ക എടുത്തു വിജയകരമായി രോഗിയില്‍ വെച്ചുപിടിപ്പിച്ചപ്പോള്‍ അതൊരു ചരിത്ര സംഭവമായി. പിഞ്ചുകുഞ്ഞിന്റെ നഷ്ടപ്പെട്ട ജീവന്‍ മറ്റൊരാള്‍ക്ക് പുതിയ ജീവിതം നല്‍കുവാന്‍ കഴിഞ്ഞു എന്നതാണ് മാതാപിതാക്കള്‍ക്ക് സംതൃപ്തിയും സന്തോഷവും പ്രദാനം ചെയ്യുന്നത്.
 
ബ്രിട്ടനിലാണ് സംഭവം നടന്നത്. ബ്രിട്ടന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പ്രായം കുറഞ്ഞ ഒരു കുഞ്ഞു അവയവദാതാവാകുന്നത്. ഒരു പക്ഷേ ലോകത്തിലെ അത്യപൂര്‍വ്വ സംഭവങ്ങളിലൊന്നാണിത്.
 
2014 ഏപ്രില്‍ 22നായിരുന്ന ഇരട്ടകള്‍ പിറന്നു വീണത്. ഒരു വര്‍ഷം വരെ രഹസ്യമാക്കിവെച്ച സംഭവം 2015 ഏപ്രില്‍ 22നാണ് മാധ്യമങ്ങള്‍ക്കു വെളിപ്പെടുത്തിയത്. 
 
'ഇരട്ടകളില്‍ ഒരാളായ നോഹയുടെ ഒന്നാമത് ജന്മദിന സമ്മാനമായി ഇതിലും വലിയതൊന്ന് ഞങ്ങള്‍ക്ക് നല്‍കാനില്ല'. സന്തോഷവും, ദുഃഖം മറച്ചു വെയ്ക്കാനാകാതെ ജെസ്സ് ഇവാന്‍സ് പറഞ്ഞു. ടെഡിന്റെ ചുരുങ്ങിയ ജീവിതത്തെ കുറിച്ചു ഞങ്ങള്‍ അഭിമാനം കൊള്ളുന്നു.
കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഏതു പ്രായത്തിലായാലും പ്രിയപ്പെട്ടവര്‍ നമ്മില്‍ നിന്നകലുമ്പോള്‍, അവരുടെ ജീവിതം അനശ്വരമാക്കുവാന്‍ അവയവദാനത്തിലൂടെ കഴിയുമെന്ന് സന്ദേശം മാത്രമാണ് ഞങ്ങള്‍ക്കു നല്‍കുവാനുള്ളത്. ടെഡിന്റെ മാതാവ് പറഞ്ഞു.
 

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code