Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സണ്ണി വാലി സിറ്റിയില്‍ ജിം ഫുപ്‌ വീണ്ടും മേയര്‍ സ്ഥാനാര്‍ത്ഥി   - എബി മക്കപ്പുഴ

Picture

ഡാലസ്‌:കഴിഞ്ഞ രണ്ടു ദാശാബ്‌ദകാലം സണ്ണിവാലേ സിറ്റിയുടെ പുരോഗമനത്തിന്‌ വേണ്ടി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ജിം ഫുപ്‌ അടുത്ത തവണയും മേയെര്‍ സ്ഥാനത്തിനു അങ്കം കുറിക്കുന്നു.

ഡാളസിലെ ഒരു ചെറിയ സിറ്റിയാണ്‌ സണ്ണിവാലി. സുഖസമൃദ്ധമായ ജീവിതത്തിനു പറ്റിയ സിറ്റി.വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന സിറ്റിയിലെ സ്‌കൂളിനെ റ്റെക്‌സസിലെ ഏറ്റവും മികച്ച സ്ഥാനത്തേക്ക്‌ കൊണ്ടുവന്നതില്‍ ജിം ഫുപിന്റെ പ്രയത്‌നം സ്‌തുത്യര്‍ഹമായിരുന്നു.

സ്‌കൂളിന്റെ വികസനത്തിന്‌ വേണ്ടി ഫണ്ട്‌ രൂപികരിച്ചതില്‍ ഫുപ്പിന്റെ പങ്കു എടുത്തു പറയേണ്ടിയിരിക്കുന്നു. സണ്ണിവാലി സ്‌കൂള്‍ ബോര്‍ഡിന്റെ ട്രസ്റ്റി ആയും, പിടിഎയുടെ പ്രസിഡണ്ട്‌ ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്‌
ആറു പേരടങ്ങുന്ന നിലവിലുള്ള സിറ്റി കൗണ്‍സിിലില്‍ ഒരു മലയാളി മെമ്പര്‍ ഉള്ളത്‌ നമുക്ക്‌ അഭിമാനിക്കാം.

ശ്രീ.സജി ജോര്‍ജ്‌ അടുത്തടുത്ത്‌ രണ്ടു തവണ സിറ്റി കൗണ്‍സിില്‍ മെമ്പര്‍ ആയി തുടരുന്നു. ജിം ഫുപിന്റെ വിജയത്തിന്‌ വേണ്ടി സജി ജോര്‍ജ്‌ സജീവമായി രംഗത്തുണ്ട്‌. വികസനം ഏറെ നടന്നു കൊണ്ടിരിക്കുന്ന സിറ്റിയില്‍ ജിം ഫുപിന്റെ വിജയം അനിവാര്യമാണെന്നാണ്‌ സജിയുടെ പക്ഷം.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code