Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഈസ്റ്റര്‍ വിഷു ആഘോഷത്തോടനുബന്ധിച്ച് ചാരിറ്റി ബോക്‌സുമായി വോയ്‌സ് വിയന്ന

Picture

 വിയന്ന: കലാസാംസ്‌കാരിക സംഘടനയായ വോയ്‌സ് വിയന്ന ആരംഭിച്ച ചാരിറ്റി ബോക്‌സിന്റെ ഔപചാരിക ഉദ്ഘാടനം സംഘടന കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി സംഘടിപ്പിച്ച ഈസ്റ്റര്‍ വിഷു ആഘോഷത്തോടനുബന്ധിച്ചു നടന്നു.

ഐസിസി വിയന്നയുടെ അസി. ചാപ്ലെയിന്‍ ഫാ. ജോയി പ്ലാതോട്ടത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അര്‍ഹതപ്പെട്ടവരെ തങ്ങളാല്‍ കഴിയുന്ന രീതിയില്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണു സംഘടന ചാരിറ്റി ബോക്‌സ് അംഗങ്ങള്‍ക്കായി സമര്‍പ്പിച്ചത്.

കാരുണ്യപ്രവര്‍ത്തികളുടെ മഹത്വവും അത് ഒരു വ്യക്തിക്കു പ്രദാനം ചെയ്യുന്ന സന്തോഷവും അതുവഴി സഹായം ലഭിക്കുന്ന മറ്റൊരാള്‍ക്ക് കിട്ടുന്ന സ്വാന്ത്വനവും മനുഷ്യത്വം നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഏറെ അമൂല്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഫാ. പ്ലാതോട്ടത്തില്‍ പറഞ്ഞു. ചാരിറ്റി ബോക്‌സിലൂടെ പിരിഞ്ഞു കിട്ടുന്ന തുക കേരളത്തിലെ ഏതെങ്കിലും സ്ഥലത്ത് സഹായം എത്തിക്കുന്നതിനു വിനിയോഗിക്കുമെന്നു ചാരിറ്റി കോ-ഓര്‍ഡിനേറ്റര്‍ മനോജ് അവരപ്പാട്ട് വ്യക്തമാക്കി. അതേസമയം എളിയ രീതിയില്‍ സംഘടന ആരംഭിച്ചിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പടിപാടിയായി കൂടുതല്‍ പേരിലേക്ക് എത്തിക്കാനും സംഘടന ആലോചിക്കുന്നുണ്ട്.

വിവിധ വിനോദ മത്സരങ്ങളും കലാപരിപാടികളും ഈസ്റ്റര്‍ വിഷു ആഘോഷം നല്ല ഓര്‍മകള്‍ സമ്മാനിച്ചു. ടോണി സ്റ്റീഫന്‍, മിനി ഈയ്യത്തുകളത്തില്‍, നിഷാന്ത് സെബാസ്റ്റ്യന്‍ തുടങ്ങിയവരുടെ സംഗീത വിരുന്ന് ഏറെ ശ്രദ്ധേയമായി. പ്രസിഡന്റ് ജോണ്‍സണ്‍ വാഴലാനിക്കല്‍ സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍ സെക്രട്ടറി ജീവന്‍ തോമസ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോബി ആന്റണി 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code