ദുബായ് സെന്റ് തോമസ് ഓര്‍ത്തോഡോക്സ് കത്തീഡ്രലില്‍ നടന്ന പെസഹ ശുശ്രൂഷകള്‍ക്ക് ചെന്നൈ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലിത്ത മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വി.ടി .തോമസ് കോര്‍ എപ്പിസ്കോപ്പ , വികാരി ഫാ. ഷാജി മാത്യൂസ്, സഹ വികാരി ഫാ. ലാനി ചാക്കോ, ഫാ. പി.ടി. ജോര്‍ജ് എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കുടുംബവും പെസഹ ശുശ്രൂഷകളില്‍ സംബന്ധിച്ചു.
വ്യാഴാഴ്ച വൈകിട്ട് 7ന് സന്ധ്യാ നമസ്കാരം, തുടര്‍ന്ന് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലിത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കാല് കഴുകല്‍ ശുശ്രൂഷ നടക്കും.
നാളെ (ഏപ്രില്‍ 3 വെള്ളി) രാവിലെ 7.30 മുതല്‍ വൈകിട്ട് 4 വരെ ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകള്‍ നടക്കും. ദുഃഖ വെള്ളി നമസ്കാരം, ധ്യാനം, കബറടക്ക ശുശ്രൂഷകള്‍ക്ക് ശേഷം കഞ്ഞി നേര്‍ച്ച നടക്കും. ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകള്‍ക്ക് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലിത്ത മുഖ്യ കാര്‍മ്മികത്വം വഹിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04337 11 22 എന്ന നമ്പരില്‍ ബന്ധപ്പെടുക....
Comments