Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരളത്തിന്റെ സമഗ്ര വികസനത്തിന് മലയാളി പ്രവാസി സമൂഹം ചെയ്യുന്ന സേവനം വിലപ്പെട്ടതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി   - Paul George Poovatheril 050-5457397

Picture

ദുബായ് : കേരളത്തിന്റെ സമഗ്ര വികസനത്തിന് മലയാളി പ്രവാസി സമൂഹം ചെയ്യുന്ന സേവനം വിലപ്പെട്ടതാണെന്ന്  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.വേള്‍ഡ് മലയാളി കൌണ്‌സില്‍ ന്റെ ഇരുപതാമത് വാര്ഷികതോടനുബന്ധിച്ചു  ഏപ്രില്‍ 16,17,18 തീയതികളില്‍ ദുബായില്‍ നടക്കുന്ന ഗ്ലോബല്‍ കോണ്‍ഫ്രെന്‍സ്  നു മുന്നോടിയായി നടന്ന സന്നാഹ സമ്മേളനത്തിന്റെ ഉദ്ഘാടനം  നിര്‍വഹിച്ചു  സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.എ.ഇ വൈസ് പ്രസിഡന്റും , പ്രധാനമന്ത്രിയും , ദുബായ് ഭരണാധികാരിയുമായ  ഹിസ് ഹൈനസ് ഷെയ്ഖ്  മുഹമ്മദ് ബിന്‍  റാഷിദ് അല്‍  മക്തൂമുമായുള്ള  കൂടികാഴ്ച്ചയ്ക്കിടയില്‍ മലയാളി സമൂഹത്തിന്റെ കഴിവുകളേയും നന്മകളെയും അദ്ദേഹം പ്രശംസിച്ചത് തന്നെ ഏറെ സന്തോഷിപ്പിച്ചുവെന്നും , ഇത് കേരളത്തിന് അഭിമാനിക്കാവുന്ന ഒരു വസ്തുതയാണെന്നും , ഈ അഭിമാനം കാത്തു സൂക്ഷിക്കുന്നത് ഓരോ മലയാളി പ്രവാസിയുടെയും ഉത്തരവാദിത്ത മാണെന്നും  ഉമ്മന്‍ ചാണ്ടി കൂട്ടി ചേര്‍ത്തു .

വേള്‍ഡ് മലയാളി കൌണ്‌സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക്  ജോണ്‍  പട്ടാണിപ്പറമ്പില്‍ , ട്രഷറര്‍  മൈക്കിള്‍  സ്റ്റീഫന്‍ ,വൈസ് പ്രസിഡന്റ്  വര്‍ഗീസ് പനയ്ക്കല്‍ ,വൈസ് ചെയര്‍പേര്‍സണ്‍ ശാന്താ പോള്‍ ,കൌണ്‌സില്‍  മെമ്പര്‍ പോള്‍  വടശ്ശേരി,മിഡില്‍ ഈസ്റ്റ് പ്രസിഡന്റ് ജോണ്‍ സാമുവല്‍,ജനറല്‍ സെക്രട്ടറി സി.യു.മത്തായി, ദുബായ് പ്രസിഡന്റ് ഡോ .ജോര്‍ജ് കാളിയാടന്‍ ,  ജിമ്മി,സണ്ണി അഗസ്റ്റിന്‍ വി.ജെ.തോമസ്,ചാള്‍സ് പോള്‍ ,പ്രദീപ് കുമാര്‍ , സുരേന്ദ്രന്‍  നായര്‍ ,എം.ഷാഹുല്‍ ഹമീദ്,പ്രൊമിത്യൂസ് ജോര്‍ജ് എന്നിവര് പ്രസംഗിച്ചു.

ഏപ്രില്‍ 16,17,18 തീയതികളില്‍  ദുബായ് അറ്റ്‌ലാന്റ്റിസ്സ്  ഹോട്ടലിലാണ് ഗ്ലോബല്‍ കോണ്‍ഫ്രെന്‍സ് നടക്കുന്നതെന്ന് മീഡിയ കമ്മിറ്റിക്ക് വേണ്ടി റോജിന്‍  പൈനുംമൂട് , പോള്‍ ജോര്‍ജ് പൂവത്തെരില്‍  എന്നിവര്‍  അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0506259941  എന്ന  നമ്പറില്‍  ബന്ധപ്പെടുക.


Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code