Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കരിങ്കുന്നം ദേശീയ സംഗമത്തിന്‌ ഷിക്കാഗോ വേദിയാകുന്നു

Picture

ഷിക്കാഗോ: ദേശീയതലത്തില്‍ ആദ്യമായി കൂടുന്ന കരിങ്കുന്നം കൂട്ടായ്‌മയ്‌ക്കും, പിക്‌നിക്കിനും ഷിക്കാഗോ ആതിഥേയത്വം വഹിക്കുന്നു.

2015 മാര്‍ച്ച്‌ 21-ന്‌ സോയ്‌ കുഴിപ്പറമ്പിലിന്റെ ഭവനത്തില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ അമേരിക്കയിലും കാനഡയിലുമായി പടര്‍ന്നുകിടക്കുന്ന കരിങ്കുന്നം നിവാസികളുടെ ഒരു മഹാസംഗമം 2015 സെപ്‌റ്റംബര്‍ അഞ്ചാം തീയതി ശനിയാഴ്‌ച ഷിക്കാഗോയില്‍ വെച്ച്‌ നടത്തുവാന്‍ തീരുമാനമായി.

അമേരിക്കയിലെ മുഴുവന്‍ കരിങ്കുന്നം നിവാസികളേയും പങ്കെടുപ്പിച്ച്‌ നടത്തുന്ന പരിപാടിക്ക്‌ വിപുലമായ ഒരുക്കങ്ങളാണ്‌ നടന്നുവരുന്നത്‌. സാധിക്കാവുന്ന എല്ലാവരേയും അറിയിക്കുവാനും അവര്‍ക്കുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനും വിവിധ തലങ്ങളിലും, സ്ഥലങ്ങളിലും കമ്മിറ്റികള്‍ രൂപീകരിച്ചു.

കരിങ്കുന്നംകാര്‍ക്ക്‌ ഓര്‍ക്കുവാനും സ്‌മരണകള്‍ പങ്കിടുവാനും നടുപ്പറമ്പില്‍ എന്‍.കെ. ലൂക്കോസ്‌ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിനോടനുബന്ധിച്ചാണ്‌ പരിപാടികള്‍ നടത്തുന്നത്‌.

ഗൃഹാതുരത്വത്തിന്റെ നല്ല ഓര്‍മ്മകള്‍ പങ്കുവെയ്‌ക്കുന്നതിനും, സുഹൃദ്‌ബന്ധങ്ങളും, കുടുംബ ബന്ധങ്ങളും പുതുക്കുന്നതിനും ലോകത്താകമാനമുള്ള എല്ലാ കരിങ്കുന്നം നിവാസികളേയും, കരിങ്കുന്നത്തുനിന്നും വിവാഹം കഴിപ്പിച്ചുവിട്ടവരേയും, അവരുടെ കുടുംബാംഗങ്ങളേയും ഈ കരിങ്കുന്നം കൂട്ടായ്‌മയിലേക്ക്‌ ഭാരവാഹികള്‍ ക്ഷണിക്കുന്നു.

ന്യൂയോര്‍ക്ക്‌- സജി ചെമ്പനാല്‍, ഹൂസ്റ്റണ്‍- സാബു മുളയാനികുന്നേല്‍, മിയാമി- സൈമണ്‍ ചക്കുങ്കല്‍, മിനസോട്ട- സാനു കളപ്പുര, സാന്‍ജോസ്‌- ജോസ്‌ വടക്കേക്കര, ലോസ്‌ആഞ്ചലസ്‌- ബിനീഷ്‌ മാനുങ്കല്‍, താമ്പാ- ജെസ്സി മാത്തുക്കുട്ടി പാറടിയില്‍, കാനഡ- അനില്‍ ചന്ദ്രപ്പുള്ളിയില്‍, സാന്‍അന്റോണിയോ- ബിന്നി കളപ്പുര, അറ്റ്‌ലാന്റാ- സിബി മുളയാനിക്കുന്നേല്‍ എന്നിവരാണ്‌ യൂണീറ്റ്‌ കോര്‍ഡിനേറ്റര്‍മാര്‍.

സെപ്‌റ്റംബര്‍ അഞ്ചിന്‌ നടക്കുന്ന പിക്‌നിക്കും, സെപ്‌റ്റംബര്‍ ആറിന്‌ നടക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റും വന്‍ വിജയമാക്കണമെന്ന്‌ സംഘാടര്‍ അഭ്യര്‍ത്ഥിക്കുന്നു. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: നാഷണല്‍ കോര്‍ഡിനേറ്റര്‍മാരായ ജോണ്‍ പാട്ടപ്പതി (1 847 312 7151), തോമസ്‌ മഠത്തിപ്പറമ്പില്‍ (1 224 628 0270) എന്നിവരുമായി ഷിക്കാഗോ കോര്‍ഡിനേറ്റര്‍മാരായ ജോസ്‌ ഓലിയാനി (1 773 837 8924), ബിനു കൈതക്കത്തൊട്ടി (1 773 544 1975), മാത്യു തട്ടാമറ്റം (1 773 317 3444).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code