ഗ്രോസ്ഗെരാവ്: നവോദയാ കേരള സമാജത്തിന്റെ പീഢാനുഭവവാര - ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഓശാന ഞായറാഴ്ച്ച, മാര്‍ച്ച് 29 ന് രാവിലെ 09.30 ന് വിശുദ്ധകുര്ബ്ബാനയോടെ ആരംഭിക്കും. പെസഹാ വ്യാഴാഴ്ച്ച (02 ഏപ്രില്‍) വൈകുന്നേരം 07.30 ന് അഗാപ്പാ, ദുഖ: വെള്ളിയാഴ്ച്ച (03 ഏപ്രില്‍) വൈകുന്നേരം 07.00 മണിക്ക് മലയാളത്തില്‍ കുരിശിന്റെ വഴി . ഇവ രണ്ടും വാള്‍ബൂര്‍ഗാ പള്ളി ഹാളില്‍ വച്ചായിരിക്കും. ഈസ്റ്റര്‍ ആഘോഷം ഏപ്രില്‍ 06 ന് തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 04.30 ന് വാള്‍ബൂര്‍ഗാ പള്ളിയില്‍ ഫാ.വര്‍ഗീസ് ചിറ്റിലപ്പള്ളിയുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയോടെ ആരംഭിക്കും. കുര്‍ബ്ബാനക്ക് ശേഷം വൈകുന്നേരം 06.30 ന് വാള്‍ബൂര്‍ഗാ സ്ട്രാസെ 06 ലെ പള്ളി ഹാളില്‍ വച്ച് ഈസ്റ്റര്‍ ആഘോഷത്തിന്റെ ഒന്നിച്ച് കൂടല്‍ നടക്കും. ഈ വര്‍ഷത്തെ ഈസ്റ്റര്‍ സദ്യ സമാജാഗംങ്ങളും, സുഹൃത്തക്കളും ഉണ്ടാക്കി കൊണ്ടുവന്ന് ഷെയര്‍ ചെയ്യുന്നു.
കുടുതല്‍ വിവരങ്ങള്‍ക്ക്: അബ്രാഹം നടുവിലേഴത്ത് (06152-51188); ആന്‍ോ പാറണികുളങ്ങര (06152-859599); മേരി കലയംങ്കരി (06142-68449) എന്നിരുമായി ബന്ധപ്പെടുക.
Comments