ദുബായ് സെന്റ് തോമസ് കത്തീഡ്രലില്‍ കാതോലിക്കാ ദിനാഘോഷം വെള്ളിയാഴ്ച നടക്കും - Paul George Poovatheril 050-5457397
ദുബായ്: ദുബായ് സെന്റ് തോമസ് കത്തീഡ്രലില്‍ കാതോലിക്കാ ദിനാഘോഷം നാളെ (വെള്ളി, 27/03/2015) നടക്കും.
രാവിലെ 7:15 ന് പതാക ഉയര്‍ത്തും. തുടര്‍ന്ന് പ്രഭാത നമസ്കാരം,ചെന്നൈ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, കാതോലിക്കാ ദിന പ്രതിജ്ഞ, കാതോലിക്കാ മംഗള ഗാനം.
വികാരി ഫാ. ഷാജി മാത്യൂസ്, സഹ വികാരി ഫാ. ലാനി ചാക്കോ, ഇടവക ട്രസ്റ്റീ എം.എം . കുറിയാക്കോസ്, സെക്രട്ടറി തോമസ് ജൊസഫ് എന്നിവര്‍ നേതൃത്വം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04337 11 22 എന്ന നമ്പരില്‍ ബന്ധപ്പെടുക.....
Comments