മാധ്യമ പ്രവര്‍ത്തനത്തിലെ സുപരിചിത മുഖമായിരുന്ന പ്രശസ്ത മാധ്യമ പ്രവര്‍ത്തക ഗീതാ ബജാജിന്റെ ദേഹവിയോഗത്തില്‍ ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് (ഐ.എ.പി.സി) അനുശോചിച്ചു.
ദൃശ്യമാധ്യമങ്ങളിലും അച്ചടി മാധ്യമങ്ങളിലും നിറസാന്നിധ്യമായിരുന്ന ഗീതാ ബജാജിന്റെ നിര്യാണം മാധ്യമ ലോകത്തിന് ഒരു തീരാനഷ്ടമാണെന്ന് ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബ് പ്രസിഡന്റ് അജയ് ഘോഷ് പറഞ്ഞു.
ട്രൈസ്റ്റേറ്റ് മേഖലയിലെ സാമൂഹിക പരിപാടികളിലെ നിറസാന്നിധ്യമായ ഗീതാ ബജാജിന്റെ അസാന്നിധ്യം മാധ്യമലോകത്തില്‍ പകരംവെയ്ക്കാന്‍ കഴിയാത്തതാണെന്ന് ഐ.എ.പി.സി ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് ജിന്‍സ് മോന് സക്കറിയ അറിയിച്ചു.
ഗീതാ ബജാജിന്റെ അകാല വേര്പാടില്കുടുംബാംഗങ്ങളോടൊപ്പം ഇന്തോ അമേരിക്കന്‍ പ്രസ്ക്ലബും ദുഖം പങ്കിടുന്നുവെന്ന് വൈസ് പ്രസിഡന്റ് ഈശോ ജേക്കബും, ജനറല്‍ സെക്രട്ടറി വിനീത നായരും സംയുക്ത പത്രക്കുറിപ്പില്‍ അറിയിച്ചു. രാജശ്രീ പിന്റോ അറിയിച്ചതാണിത്.
Comments