Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലോകപ്രാര്‍ത്ഥനാദിനാചരണം ഫിലാഡല്‍ഫിയായില്‍ മാര്‍ച്ച്‌ 7 ന്‌   - ജോസ്‌ മാളേയ്‌ക്കല്‍

Picture

ഫിലാഡല്‍ഫിയ: എക്യൂമെനിക്കല്‍ ഫെല്ലോഷിപ്‌ ഓഫ്‌ ഇന്‍ഡ്യന്‍ ചര്‍ച്ചസ്‌ ഇന്‍ ഫിലാഡല്‍ഫിയ വനിതാഫോറത്തിന്റെ നേതൃത്വത്തില്‍ വിശാല ഫിലാഡല്‍ഫിയ റീജിയണിലെ ക്രൈസ്‌തവ സമൂഹം മാര്‍ച്ച്‌ 7 ശനിയാഴ്‌ച്ച പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു. സെന്റ്‌ തോമസ്‌ ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ രാവിലെ 9:30 മുതല്‍ ഒരുമണിവരെ നടക്കുന്ന പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്ക്‌ നിരവധി വൈദികരും, ഫെല്ലോഷിപ്‌ ഭാരവാഹികളും, വനിതാ വോളന്റിയര്‍മാരും നേതൃത്വം നല്‍കും.

ഇംഗ്ലീഷിലും, മലയാളത്തിലുമുള്ള പ്രാര്‍ത്ഥനാസര്‍വീസുകള്‍, ക്രിസ്‌തീയ ഭക്തിഗാനശുശ്രൂഷ, മുഖ്യാതിഥിയുടെ സന്ദേശം, ഫോക്കസ്‌ രാജ്യമായ ഈജിപ്‌റ്റിനെക്കുറിച്ചുള്ള പവര്‍പോയിന്റ്‌ പ്രസന്റേഷന്‍, ബൈബിള്‍ സ്‌കിറ്റ്‌, സ്‌നേഹവിരുന്ന്‌ എന്നിവയായിരിക്കും ദിനാചരണത്തിന്റെ പ്രധാന ഇനങ്ങള്‍.?

ബോസ്റ്റണ്‍ കാര്‍മ്മല്‍ മാര്‍ത്തോമ്മ ചര്‍ച്ച്‌ വികാരി റവ. സാം ടി. പണിക്കരുടെ സഹധര്‍മ്മിണി മിസ്സിസ്‌ സീനാ എബ്രാഹം ആണ്‌ ഈ വര്‍ഷത്തെ മുഖ്യാതിഥിയും, ബൈബിള്‍ പ്രഭാഷകയും. പീരുമേട്‌ മാര്‍ ബസേലിയോസ്‌ കോളജ്‌ ഓഫ്‌ എഞ്‌ജിനീയറിംഗ്‌ ഉള്‍പ്പെടെ പല കോളേജുകളിലും സ്‌കൂളുകളിലും അധ്യാപികയായിരുന്ന സീനാ കൊച്ചമ്മ ബൈബിള്‍ പണ്ഡിതയും, എഴുത്തുകാരിയും, ധ്യാനപ്രസംഗകയുമാണ്‌. ബൈബിളിലെ സ്‌ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച്‌ പല കോണ്‍ഫറന്‍സുകളിലും പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്‌.

ആഗോളപ്രാര്‍ത്ഥനാദിനം സമുചിതമായി ആചരിക്കുന്നതിനുവേണ്ടി ചെയര്‍മാന്‍ റവ. ഷാജി എം. ഈപ്പന്‍, കോ ചെയര്‍മാന്‍ റവ. ഫാ. ഷിബു വി. മത്തായി, റലിജിയസ്‌ ആക്ടിവിറ്റീസ്‌ ചെയര്‍മാന്‍ റവ. ഡെന്നിസ്‌ എബ്രാഹം, സെക്രട്ടറി ആനി മാത|, വിമന്‍സ്‌ ഫോറം കോര്‍ഡിനേറ്റര്‍മാരായ സുമാ ചാക്കോ, സാലു യോഹന്നാന്‍, വേള്‍ഡ്‌ ഡേ പ്രെയര്‍ കോര്‍ഡിനേറ്റര്‍ നിര്‍മ്മല എബ്രാഹം എന്നിവരടങ്ങുന്ന വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

ഓരോ രാജ്യത്തെയും വനിതാകമ്മിറ്റികള്‍ മാറിമാറിയാണു പ്രാര്‍ത്ഥന എഴുതിതയാറാക്കുന്നത്‌.? ബഹാമസ്‌ ദീപിലെ വനിതാകമ്മിറ്റി എഴുതിതയാറാക്കിയ 2015 ലെ വര്‍ഷിപ്പ്‌ സര്‍വീസിന്റെ ചിന്താവിഷയം ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിചുംബിച്ചശേഷം യേശു അവരോടു ചോദിച്ചു `ഞാനെന്താണു നിങ്ങള്‍ക്ക്‌ ചെയ്‌തതെന്ന്‌ നിങ്ങള്‍ അറിയുന്നുവോ?' (യോഹ 13:12) എന്ന ബൈബിള്‍വാക്യത്തെ ആധാരമാക്കിയുള്ളതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ. ഷാജി എം. ഈപ്പന്‍: 610 644 3044, ആനി മാത|: 215 673 7545, സുമാ ചാക്കോ: 215 268 2963, സാലു യോഹന്നാന്‍: 215 322 8222, നിര്‍മ്മല എബ്രാഹം: 302 239 7119.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code