Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അമേരിക്കന്‍ കാഴ്ചയില്‍ ഈയാഴ്ച്ച അരുണ്‍ കുമാറുമായുള്ള അഭിമുഖം   - വിനോദ് കൊണ്ടൂര്‍ ഡേവിഡ്‌

Picture

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഭരണ സിരാകേന്ദ്രമായ വാഷിങ്ങ്ടണില്‍ ഉന്നത സ്ഥാനം വഹിക്കുന മലയാളിയായ അരുണ്‍ കുമാര്‍ പ്രത്യേക അതിഥിയായി ഈ ലക്കം അമേരിക്കന്‍ കാഴ്ചകളില്‍ എത്തുന്നു.

ഇത് ആദ്യമായാണ് ശ്രീ. അരുണ്‍ കുമാര്‍ അമേരിക്കയില്‍ നിനുള്ള ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കുന്നത്. യൂ എസ് ഡിപാര്‍റ്റ്‌മെന്റ് ഓഫ് കോമ്മേഴ്‌സ്, ഇന്റര്‍നാഷണല്‍ ട്രേഡ് അഡ്മിനിസ്‌റ്റ്രേഷന്‍ ഡയറക്ടര്‍ ജനറല്‍ ആണ് ശ്രീ. അരുണ്‍ കുമാര്‍. കഴിഞ്ഞ വര്‍ഷമാണ് പ്രസിഡന്റ് ഒബാമ അദ്ദേഹത്തെ ഈ ഉന്നത പദവിയിലേക്ക് നിയമിച്ചത്. ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലണ്ടില്‍ നിന്നുള്ള ജോസ് എബ്രഹാം ആണ് അഭിമുഖം നടത്തിയത്.

അതോടൊപ്പം അമേരിക്കയില്‍ ഈ വര്‍ഷം അതി ദുസ്സഹമായ ശൈത്യത്തെ കുറിച്ചുള്ള വിശേഷങ്ങളും ഈയാഴ്ച്ച അമേരിക്കന്‍ കാഴ്ചകളിലൂടെ പ്രേഷകരുടെ മുന്നില് എത്തിക്കുന്നു. മരവിപ്പിക്കുന്ന തണുപ്പും, കനത്ത മഞ്ഞുവീഴ്ചയും അമേരിക്കയില്‍ ജനജീവിതം ദുസ്സഹമാക്കികഴിഞ്ഞു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ ശൈത്യ കാലത്തിന്റെ കാഠിന്യം കൂടുതല്‍ രൂക്ഷമായി തുടരുകയാണ്. ബോസ്റ്റന്‍ പോലുള്ള സ്ഥലങ്ങളില്‍ ഏകദേശം തൊണ്ണൂറു ഇഞ്ച് മഞ്ഞ് വീണു കഴിഞ്ഞു. നയാഗ്രാ വെള്ളച്ചാട്ടം തണുത്തുറഞ്ഞ നിലയിലാണ്. മഞ്ഞിന്റെ മനോഹാരിത ആസ്വദിക്കാമെങ്കിലും, അധികമായാല്‍ അമൃതും വിഷമാണ്.

ഈ വിശേഷങ്ങള്‍ ഉള്‍പ്പെടുത്തിയ അമേരിക്കന്‍ കാഴ്ചകളുടെ ഈ ലക്കം ഞായറാഴ്ച്ച വൈകീട്ട് ഏഴു മണിക്ക് ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ കാണാം. അമേരികയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ഡോക്ടര്‍ കൃഷ്ണ കിഷോറിന്റെ അക്ഷരങ്ങളില്‍ കൂടെയും, ശബ്ദത്തില്‍ കൂടെയുമാണ് പ്രേക്ഷകരില്‍ എത്തുന്നത്.

അമേരിക്കന്‍ കാഴ്ചകളുടെ അവതാരകന്‍, 27 വര്ഷത്തെ മാധ്യമ പ്രവര്ത്തന പരിചയമുള്ള ലോക മലയാളികള്‍ക്ക് സുപരിചിതനായ ഡോക്ടര കൃഷ്ണ കിഷോര്‍ ആണ്.

ആകാശവാണിയില്‍ എണ്‍പതുകളുടെ അവസാനം വാര്‍ത്ത! അവതാരകനായി തുടക്കമിട്ട അദ്ദേഹം, തുടര്‍ന്ന് പ്രശസ്ത പത്രങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതുകയും, ഇന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ അമേരിക്ക ബ്യൂറോ ചീഫും, ഏക സ്‌പെഷ്യല്‍ കറസ് പോണ്ടന്ടുമായി താരതമ്യങ്ങളില്ലാത്ത മികവു തെളിയിച്ച വ്യക്തിയാണ്.

അമേരിക്കയില്‍ നിന്നുള്ള വാര്‍ത്തകള്‍ തത്സമയം ഏഷ്യാനെറ്റ് ന്യൂസിനു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്നതും അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനായ കൃഷ്ണ കിഷോര്‍ ആണ്. ഒബാമയുടെ സ്ഥാനാരോഹണം മുതല്‍ പ്രധാനമന്ത്രി മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഉള്‍പ്പെടെ അഞ്ഞൂറിലധികം തത്സമയ റിപ്പോര്‍ട്ടുകള്‍ ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകര്‍ക്ക് ഇതിനകം നല്കി കഴിഞ്ഞു കൃഷ്ണ കിഷോര്‍.

കൂടാതെ, കൃഷ്ണ കിഷോര്‍ ഏഷ്യാനെറ്റില്‍ അവതരിപിക്കുന്ന ഏറെ ജനപ്രീതിയുള്ള 'യു..എസ്. വീക്ക്‌ലി റൗണ്ടപ്പ്' എന്ന പ്രതിവാര പരിപാടി 625 എപ്പിസോഡുകള്‍ പിന്നിട്ടു കഴിഞ്ഞു എന്ന വസ്തുത അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഏറെ അഭിമാനം ജ്വലിപ്പിക്കുന്നു. ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകളില്‍ ഇത്രയധികം കാലം പ്രക്ഷേപണം ചെയ്തു കൊണ്ടിരിക്കുന്ന ഒരു പ്രവാസി പരിപാടിയില്ല. അമേരിക്കന്‍ കാഴ്ച്ചകള്‍ക്കും ഡോക്ടര്‍ കൃഷ്ണ കിഷോറിന്റെ മികവും, പരിചയസമ്പത്തും ലഭിക്കുന്നത് ഒരു മുതല്‍ക്കൂട്ടണെന്നു പരിപാടിയുടെ പ്രൊഡ്യൂസര്‍ രാജു പള്ളത്ത് പറഞ്ഞു.

അമേരിക്കന്‍ കാഴ്ചകളുടെ ദൃശ്യങ്ങള്‍ ഒരുക്കുന്നതും ചായാഗ്രഹണം നിര്‍വഹിക്കുന്നതും ന്യൂജേഴ്‌സിയില്‍ പ്രശസ്ത ക്യാമറമാന്‍ ആയ ഷിജോ പൗലോസ് ആണ്. അദ്ദേഹം തന്നെയാണ് വീഡിയോ എഡിറ്റിംഗ് നിര്‍വഹിക്കുന്നതും .അമേരിക്കന്‍ കാഴ്ചകളുടെ പ്രൊഡ്യൂസര്‍ ന്യൂ ജേഴ്‌സിയില്‍ നിന്ന് തന്നെയുള്ള രാജു പള്ളത്ത് ആണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code