Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേന്ദ്രബജറ്റ്‌-കര്‍ഷകര്‍ക്കേറ്റ ഇരുട്ടടി; പ്രതിഷേധങ്ങള്‍ ശക്തമാക്കും: ഇന്‍ഫാം

Picture

കോട്ടയം: വന്‍ സാമ്പത്തിക ബാധ്യതയില്‍ റബറുള്‍പ്പെടെ കാര്‍ഷിക മേഖല തകര്‍ന്നടിയുമ്പോള്‍ അവസരോചിതമായ അടിയന്തര നടപടികള്‍ക്കുള്ള ക്രിയാത്മക നിര്‍ദ്ദേശങ്ങളില്ലാതെ കേരളത്തിലെ ലക്ഷക്കണക്കിന്‌ കര്‍ഷക രുടെ പ്രതീക്ഷകളെ തകിടം മറിച്ചുള്ള ഇരുട്ടടിയാണ്‌ മോദി സര്‍ക്കാരിന്റെ കേന്ദ്രബജറ്റെന്ന്‌ ഇന്‍ഫാം ദേശീയസമിതി.

വിദേശനിക്ഷേപങ്ങള്‍ക്ക്‌ അവസരമൊരുക്കി കാര്‍ഷികമേഖല ആഗോളവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യയിലെ ചെറുകിട കൃഷിക്കാരെ പെരുവഴിയിലാക്കും. കാര്‍ഷിക മേഖല കൃഷിക്കാരില്‍ നിന്ന്‌ കോര്‍പ്പറേറ്റുകളിലേയ്‌ക്ക്‌ മാറ്റാനുള്ള ശ്രമങ്ങള്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കും.റബര്‍, സുഗന്ധവ്യഞ്‌ജനങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ കേന്ദ്രബജറ്റില്‍ കാണിച്ചിരിക്കുന്ന അവഗണന സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുന്നതാണ്‌.

റബര്‍ വിലകുറയുമ്പോഴും എക്‌സൈസ്‌ തീരുവ കൂട്ടി ടയറിന്റെ വില വര്‍ദ്ധിപ്പിക്കുന്നത്‌ വിരോധാഭാസമാണ്‌. രാഷ്‌ട്രീയ പരിഗണനനോക്കി മറ്റു സംസ്ഥാനങ്ങള്‍ക്ക്‌ വാരിക്കോരി കൊടുത്തവര്‍ കേരളത്തിലെ കൃഷിക്കാരെ പാടേ അവഗണിച്ചിരിക്കുന്നു. കരിമ്പിനും ചണത്തിനും ആയിരക്കണക്കിന്‌ കോടി രൂപ അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ കര്‍ഷകരെ രണ്ടാംതരം പൗരന്മാരായി കണ്ടത്‌ ദുഃഖകരമാണെന്ന്‌ ഇന്‍ഫാം ദേശീയ സമിതി സൂചിപ്പിച്ചു.

കേരളത്തിലെ ജനപ്രതിനിധികള്‍ക്കും വീഴ്‌ചപറ്റി. സംസ്ഥാനത്തോടുള്ള അവഗണനയില്‍ ഒറ്റക്കെട്ടായി ശക്തമമായി പ്രതിഷേധിക്കുവാനുള്ള ആര്‍ജ്ജവം കാണിക്കേണ്ടിയിരുന്നവര്‍ പ്രതികരണശേഷി നഷ്‌ടപ്പെട്ട്‌ പാര്‍ലമെന്റില്‍ അധഃപതിച്ചത്‌ കര്‍ഷകസമൂഹം വേദനയോടെ കാണുന്നു. വഴിപാടുസമരങ്ങള്‍ നടത്തി ജനങ്ങളെ വിഢികളാക്കിയ രാഷ്‌ട്രീയ നേതൃത്വങ്ങളും ഉത്തരവാദിത്വങ്ങില്‍ നിന്ന്‌ ഒളിച്ചോടിയ സംസ്ഥാന സര്‍ക്കാരും മാപ്പര്‍ഹിക്കുന്നില്ല. കര്‍ഷകസമൂഹത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച്‌ കരിദിനമുള്‍പ്പെടെ പ്രക്ഷോഭങ്ങള്‍ ശക്തമാക്കുവാന്‍ എല്ലാ കര്‍ഷകപ്രസ്ഥാനങ്ങളേയും ഇന്‍ഫാം ദേശീയസമിതി ആഹ്വാനം ചെയ്‌തു.

ദേശീയ ചെയര്‍മാന്‍ ഫാ.ജോസഫ്‌ ഒറ്റപ്ലാക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാല്‍, പി.സി.സിറിയക്‌, ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍, ദേശീയ ട്രസ്റ്റി ഡോ.എം.സി.ജോര്‍ജ്ജ്‌, അഡ്വ.പി.എസ്‌.മൈക്കിള്‍, കെ.മൈയ്‌തീന്‍ ഹാജി, ജോയി തെങ്ങുംകുടിയില്‍, ഫാ.ജോസ്‌ മോനിപ്പള്ളി, ഫാ.ജോര്‍ജ്ജ്‌ പൊട്ടയ്‌ക്കല്‍, ഫാ.ജോസ്‌ തറപ്പേല്‍, ബേബി പെരുമാലില്‍, ജോസ്‌ എടപ്പാട്ട്‌, ടോമി ഇളംതോട്ടം, കെ.എസ്‌.മാത്യു മാമ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി, ഇന്റഫാം



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code