Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബോബി സേവ്യര്‍ നിര്യാതനായി; സംസ്‌കാരം മാര്‍ച്ച്‌ 7ന്‌   - ഷിബു കിഴക്കേകുറ്റ്‌

Picture

മിസിസാഗ: കനേഡിയന്‍ മലയാളി അസോസിയേഷന്‍ (സിഎംഎ) പ്രസിഡന്‍റ്‌ ബോബി സേവ്യര്‍ നിര്യാതനായി. ഹൃദയസ്‌തംഭനത്തെത്തുടര്‍ന്ന്‌ വെള്ളിയാഴ്‌ച രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്‌ച (മാര്‍ച്ച്‌ 7) കാനഡയില്‍ നടക്കും.

ബ്രാംപ്‌ടന്‍ വോഡെന്‍ സ്‌ട്രീറ്റ്‌, 11 ലേയ്‌ക്ക്‌റിഡ്‌ജ്‌ ഡ്രൈവില്‍ താമസിക്കുന്ന ബോബി കോട്ടയം കുറവിലങ്ങാട്‌ നമ്പൂരിത്തൊട്ടിലില്‍ കുര്യന്‍- അന്നമ്മ ദമ്പതികളുടെ മകനാണ്‌. മേരിയാണ്‌ (സോഫി) ഭാര്യ. മകന്‍: ഷോണ്‍. സഹോദരങ്ങള്‍: കുഞ്ഞുമോന്‍, വല്‍സ (ഇരുവരും കാനഡയില്‍), ലൈലമ്മ.

രണ്ട്‌ പതിറ്റാണ്ടോളമായി കാനഡയിലെ മലയാളികളുടെ സാംസ്‌കാരികവേദികളില്‍ സജീവസാന്നിധ്യമായിരുന്നു ബോബി. സംസ്‌കാരം ശനിയാഴ്‌ച മിസിസ്സാഗ സെന്റ്‌ ഫ്രാന്‍സിസ്‌ സേവ്യര്‍ പള്ളിയില്‍ (5650 മേവിസ്‌ റോഡ്‌) നടക്കും. വിസിറ്റേഷന്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകിട്ട്‌ 5 മുതല്‍ 9 വരെ. സ്ഥലം പിന്നീട്‌ തീരുമാനിക്കും.

ഷിബു കിഴക്കേകുറ്റ്‌ shibu900@gmail.com



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code