Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അറം (കവിത)   - ചേറുശ്ശേരി അനിയന്‍ വാരിയര്‍

Picture

`അന്ത്യഗാനം കേള്‍ക്കാന്‍ നീ വരില്ലേ
അതിനൊരു പല്ലവി പാടുകില്ലേ '
ഇതെഴുതിയ കവിക്കറം പറ്റിയോ ?
പാടിയ നിരാശാകാമുകനോ ??

`അന്ത്യമൊഴി ' എന്നെഴുതിയപ്പോള്‍
വെട്ടിക്കളഞ്ഞത്‌ എന്‍ സുഹൃത്ത്‌
`ഭരതവാക്യം ' എന്നു തിരുത്തി :
ഇതില്‍ കവിതയുണ്ടോ , മനുഷ്യാ ?

വര്‍ഷാവര്‍ഷം കാണുമ്പോള്‍
വൃദ്ധജനങ്ങള്‍ അറിയുന്നു :
ഇത്‌ ഒരുപക്ഷെ ... പക്ഷെ ...
പറയില്ലാരും വ്യക്തമായ്‌ .

ശിശിരത്തില്‍ കൊഴിയും ഇല :
അതാണല്ലോ ശിശിരലക്ഷണം !
പ്രകൃതിനിയമമനുസരിക്കാന്‍
ബാദ്ധ്യസ്‌തരാണലോ ' പ്രാകൃതന്മാര്‍ '

ഓരോരോ മിളനവും
ഓരോരോ മേളനവും
അവസാനസമമിളനം
അവസാനമേമളനം
ആകാതിരിക്കുവാന്‍
നമ്മളേവരും ചേര്‍ന്ന്‌
ജഗന്നിയന്താവിനോട്‌
പ്രാര്‍ഥിക്കാം ; വീണ്ടും വീണ്ടും
പ്രാര്‍ഥിച്ചുകൊണ്ടേയിരിക്കാം

കരുണാനിധി , കാരുണ്യമൂര്‍ത്തി
കടാക്ഷിക്കാതിരിക്കില്ല , തീര്‍ച്ച .

( ഇതെഴുതിയ കവിക്കും
വായിക്കുന്നവര്‍ക്കും
അറംപറ്റാതിരിക്കട്ടെ
ഹേ ഭഗവന്‍ )

C. S. Sankara Warrier , Anubhuti Cherussery
Thaikkattussery-Ollur , Thrissur 680 306



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code