Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വേള്‍ഡ്‌ മലയാളി കൌണ്‍സില്‍ ദമ്മാം ശാഖ പതിനാറാമത്‌ വാര്‍ഷികം അതി ഗംഭീരമായി ആഘോഷിച്ചു

Picture

ദമാം: വളരെ വിപുലമായ ചടങ്ങ്‌ സ്ഥലത്തെ ഇന്ത്യന്‍ പൌരപ്രധാനിയും അല്‍ഖൊസാമ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ശ്രീ. ഗോപിനാഥ്‌ മേനോന്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. മലയാളികളുടെ സമൂഹത്തോടുള്ള കടമയെ കുറിച്ചും പ്രതിബദ്ധതയെയും കുറിച്ചും വിവരിച്ചു കൊണ്ട്‌ സ്ഥലത്തെ പ്രസിദ്ധ മാധ്യമ പ്രവര്‍ത്തകന്‍ ശ്രീ. സാജിദ്‌ ആറാട്ടുപുഴ സദസ്സിനെ അഭിവാദ്യം ചെയ്‌തു.
ദമ്മാം വേള്‍ഡ്‌ മലയാളീ കൂട്ടായ്‌മയുടെ സ്‌മരണികയായ `ഇലചാര്‍ത്ത്‌' പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ശ്രീ. സാജിദ്‌ ആറാട്ടുപുഴ വേദിയില്‍ സന്നിഹിതനായിരുന്ന മധ്യപൌരസ്‌ത ഗള്‍ഫ്‌ മേഘല ചെയര്‍മാന്‍ ശ്രീ. ജോസഫ്‌ മാത്യുവിന്‌ നല്‍കി പ്രകാശനം ചെയ്‌തു.

പ്രസിഡണ്ട്‌ ശ്രീ. ഇടത്തൊടി കെ. ഭാസ്‌കരന്‍ വേള്‍ഡ്‌ മലയാളി കൌണ്‌സിലിന്റെ രൂപീകരണത്തെക്കുറിച്ചും അവര്‍ ലോകമെമ്പാടും ചെയ്‌തുവരുന്ന സാമുദായിക പ്രവര്‍ത്തനങ്ങളെകുറിച്ചും, വിശിഷ്യാ യുവ തലമുറയെ അന്താരാഷ്‌ട്രതലത്തില്‍ മികവുറ്റവരായും സാമുദായിക പ്രതിബദ്ധതയുള്ള ഒരു ജനതയായി വാര്‍ത്തെടുക്കുന്നതില്‍ വേള്‍ഡ്‌ മലയാളി കൌണ്‌സിലിനുള്ള പങ്കിനെ കുറിച്ചും വിശദീകരിച്ചു.

ശ്രീ. മൂസ കോയ, ഗ്ലോബല്‍ വയ്‌സ്‌ പ്രസിഡണ്ട്‌ ഭരണ വിഭാഗം, ശ്രീ. ജോസഫ്‌ മാത്യു, മധ്യപൌരസ്‌ത ഗള്‍ഫ്‌ മേഘല ചെയര്‍മാന്‍, ശ്രീ. ടിക്‌സന്‍ ഫര്‍ണാണ്ടസ്‌, ചെയര്‍മാന്‍, ശ്രീ. അനില്‍ കുമാര്‍, ജനറല്‍ സെക്രടറി, ശ്രീമതി ഡോക്ടര്‍ സിന്ധു ബിനു, വനിതാ വിഭാഗം പ്രസിഡണ്ട്‌ എന്നിവരും വേള്‍ഡ്‌ മലയാളീ കൌണ്‍സില്‍ ദമ്മാം ശാഖയുടെ വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ സംസാരിച്ചു.
ശ്രീ. അബ്ദുല്‍ ഗഫൂര്‍, വയ്‌സ്‌ പ്രസിഡണ്ട്‌ നന്ദി പ്രകാശിച്ചു.

കേരളത്തിന്റെയും ഗള്‍ഫ്‌ രാജ്യങ്ങളുടെടെയും തനതായ പാരമ്പര്യം വിളിച്ചോതുന്ന സംഗീതം, ആര്‍ട്ട്‌, നൃത്തം, ഡ്രാമ തുടങ്ങിയ വിവിധ കലാപരിപാടികള്‍ മിസ്‌. സാന്ദ്ര ടിക്‌സനും മിസ്‌. നാസിയ നൌഫലും നിയന്ത്രിച്ചു.

Picture2

Picture3

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code