സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നില ഗുരുതരമായി തുടരുന്നു
ബംഗലൂരു: വിദഗ്ധ ചികിത്സയ്ക്കായി ബംഗലൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പക്കപ്പെട്ട സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ നില അതീവ ഗുരുതരമായി തുടരുന്നു. എച്ച്.സി.ജി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓങ്കോളി സ്പെഷ്യാലിറ്റി സെന്ററിലാണ് കാര്‍ത്തികേയനെ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ ഇന്ന് കാര്‍ത്തികേയനെ സന്ദര്‍ശിക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കെ.സി ജോസഫും ഇന്നലെ ആശുപത്രിയില്‍ എത്തി കാര്‍ത്തികേയനെ കണ്ടിരുന്നു.
നേരത്തെ ആരോഗ്യനില വഷളായ കാര്ത്തികേയന് അമേരിക്കയില്‍ വിദഗ്ധ ചികിത്സ നടത്തിയിരുന്നു. തുടര്‍ന്ന് വീട്ടില്‍ വിശ്രമിക്കുന്നതിനിടെയാണ് ആരോഗ്യനില വീണ്ടും മോശമായത്.
Comments