Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ ഭദ്രാസന ഞായര്‍ മാര്‍ച്ച് 1ന്   - ബെന്നി പരിമണം

Picture

ന്യൂയോര്‍ക്ക് : മാര്‍ത്തോമ്മാ സഭ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനം മാര്‍ച്ച് 
ഒന്നിന് ഭദ്രാസന ഞായറായി ആചരിക്കുന്നു. അന്നേ ദിവസം ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളിലും ആരാധനയ്ക്ക് പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉപയോഗിക്കുന്നതും, ഭദ്രാസന പ്രവര്‍ത്തനങ്ങളെപ്പറ്റി ആരാധനാ മദ്ധ്യേ പ്രസ്താവനകള്‍ നടത്തുകയും ചെയ്യും. ഭദ്രാസനത്തിന്റെ ക്രമീകരണം അനുസരിച്ച് വൈദീകര്‍ മറ്റു പള്ളികളില്‍ ആരാധനയ്ക്ക് നേതൃത്വം നല്‍കും. ഭദ്രാസന പ്രവര്‍ത്തനങ്ങളില്‍ സഭാ ജനങ്ങളുടെ പങ്കാളിത്തം സാധ്യമാക്കുകയും ഭദ്രാസനമായി നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവബോധം വിശ്വാസികളില്‍ ഉളവാക്കുവാനും ഭദ്രാസന ഞായര്‍ ആചരിക്കുന്നതിലൂടെ സഹായകരമാകുന്നു. ദൈവകൃപയില്‍ ഭദ്രാസനത്തെ കാത്തുപാലിക്കുന്നതിനുള്ള നന്ദി കരേറ്റുന്ന സന്ദര്‍ഭമായി കൊണ്ടാടുന്ന ഭദ്രാസന ഞായര്‍ ക്രമീകരണങ്ങള്‍ക്ക് ഭദ്രാസന എപ്പിസ്‌ക്കോപ്പ അഭി.ഡോ.ഗീവര്‍ഗ്ഗീസ് മാര്‍ തിയഡോഷ്യസ്, ഭദ്രാസന സെക്രട്ടറി റവ.ബിനോയ് ജെ.തോമസ്, ട്രഷറര്‍ ഫിലിപ്പ് തോമസ്, വൈദീകര്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, അസംബ്ലി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.
 
ഭദ്രാസന മീഡിയാ കമ്മറ്റിക്കുവേണ്ടി സഖറിയ കോശി അറിയിച്ചതാണിത്.
 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code