നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന ദിനാചരണം മാര്‍ച്ച് 1ന് - പി. പി. ചെറിയാന്
ന്യൂയോര്‍ക്ക് : നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് മാര്‍ത്തോമ ഭദ്രാസനം മാര്‍ച്ച് 1ന് ഭദ്രാസന ദിനമായി ആചരിക്കുന്നു. ഭദ്രാസനത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ചു സഭാജനങ്ങളെ ബോധവല്‍ക്കരിക്കുക, ഭദ്രാസനത്തിന്റെ പൊതു പ്രവര്‍ത്തനങ്ങള്‍ക്കും വികസനത്തിനും പണം കണ്ടെത്തുക തുടങ്ങിയവയാണ് ഭദ്രാസന ദിനാചരണം കൊണ്ടു ലക്ഷ്യമിടുന്നത്. ഭദ്രാസനത്തില്‍ സേവനം അനുഷ്ഠിക്കുന്ന പട്ടക്കാര്‍ 'പുള്‍പിറ്റ് ചെയ്ജ്' നടത്തി വ്യത്യസ്ത ഇടവകകളില്‍ നടക്കുന്ന വിശുദ്ധ കുര്‍ബ്ബാനക്ക് നേതൃത്വം നല്‍കും. ഭദ്രാസനം തയ്യാറാക്കിയ പ്രത്യേക പ്രാര്‍ത്ഥനകളുടെ ധ്യാന ചിന്തകളുമാണ് ഭദ്രാസന ഞായറാഴ്ച ഇടവകകളില്‍ ഉപയോഗിക്കുക. ഭദ്രാസന പ്രവര്‍ത്തനങ്ങള്‍ക്ക് സഭാ ജനങ്ങള്‍ ഉദാരമായി നല്കുന്ന സംഭാവനകള്‍ നിശ്ചിത സമയത്തിനുള്ളില്‍ ഭദ്രാസന ഓഫീസിലേക്കു അയച്ചുകൊടുക്കണമെന്നും ഭദ്രാസനത്തില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു.
Comments