Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കര്‍ഷകസംഘടനാ ഐക്യവേദി ദ പീപ്പിള്‍ രൂപീകരിച്ചു

Picture

ചെറുതോണി: രാഷ്‌ട്രീയേതര കര്‍ഷക സംഘടനകളുടെ നേതൃസമ്മേളനം ദ പീപ്പിള്‍ എന്നപേരില്‍ കര്‍ഷകസംഘടനകളുടെ ഐക്യവേദി രൂപീകരിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍നിന്നുള്ള മുപ്പതോളം സംഘടനകളുടെ നേതാക്കള്‍ ഒരുമിച്ചുചേര്‍ന്നാണു കൂട്ടായ്‌മയ്‌ക്കു രൂപംനല്‍കിയത്‌.
ഇടുക്കി ബിഷപ്‌സ്‌ ഹൗസ്‌ ഓഡിറ്റോറിയത്തില്‍ കൂടിയ കര്‍ഷകസംഘടനകളുടെ യോഗമാണ്‌ ദി പീപ്പിളിനു രൂപംനല്‍കിയത്‌. ഇന്‍ഫാം രക്ഷാധികാരിയും കാഞ്ഞിരപ്പള്ളി ബിഷപ്പുമായ മാര്‍ മാത്യു അറയ്‌ക്കല്‍ ഉദ്‌ഘാടനം ചെയ്‌തു. ഹൈറേഞ്ച്‌ സംരക്ഷണസമിതി രക്ഷാധികാരി സി.കെ. മോഹനന്‍ അധ്യക്ഷത വഹിച്ചു. ഇടുക്കി ബിഷപ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ മുഖ്യസന്ദേശം നല്‍കി. ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ വിഷയാവതരണം നടത്തി.
അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന ഭൂമി ഏറ്റെടുക്കല്‍ നിയമത്തിനെതിരെയുള്ള സമരത്തിനു സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു. ഹൈറേഞ്ച്‌ സംരക്ഷണസമിതി അംഗം കട്ടപ്പന ഇമാം മൗലവി മുഹമ്മദ്‌ റഫീക്‌ അല്‍കൗസരി സ്വാഗതപ്രസംഗം നടത്തി.

മലയോര ജനതയുടെ ജീവിത വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ഹൈറേഞ്ച്‌ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്‌ക്കല്‍, റബര്‍ മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയും സര്‍ക്കാരുകള്‍ക്കു മുന്നിലുള്ള പരിഹാര മാര്‍ഗങ്ങളും എന്നവിഷയത്തില്‍ സെന്റര്‍ ഫോര്‍ ഫാര്‍മേഴ്‌സ്‌ ഗൈഡന്‍സ്‌ ആന്‍ഡ്‌ റിസര്‍ച്ച്‌ ചെയര്‍മാന്‍ മുന്‍ എംഎല്‍എ പി.സി. ജോസഫ്‌, നെല്ല്‌ സംഭരണത്തിലെ പ്രതിസന്ധി എന്ന വിഷയത്തില്‍ ദേശീയ കര്‍ഷകസമാജം സെക്രട്ടറി മുതലാംതോട്‌ മണി, മത്സ്യബന്ധന മേഖല നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച്‌ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ടി. പീറ്റര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ചര്‍ച്ചയ്‌ക്കു സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍ മാനേജിംഗ്‌ ട്രസ്റ്റി ഡിജോ കാപ്പന്‍ മോഡറേറ്ററായിരുന്നു. പി.സി.സിറിയക്‌, വി.വി.അഗസ്റ്റിന്‍, ഫാ.ജോസഫ്‌ ഒറ്റപ്ലാക്കല്‍, മുതലാംതോട്‌ മണി, ഫാ.ആന്റണി കൊഴുവനാല്‍, ഫാ.ജോസ്‌ മോനിപ്പള്ളി, ടി.പീറ്റര്‍, എം.കെ. പ്രഭാകരന്‍ മാസ്റ്റര്‍, ജോസ്‌ മാത്യു ആനിത്തോട്ടത്തില്‍, ജോസ്‌ പുത്തേട്ട്‌, ജിനറ്റ്‌ മാത്യു, പി.എം.സണ്ണി, ജോയി ജോസഫ്‌ നിലമ്പൂര്‍, കെ.മൊയ്‌തീന്‍ ഹാജി, ഡോ.എം.സി.ജോര്‍ജ്ജ്‌, ബേബി പെരുമാലില്‍, ജോസ്‌ എടപ്പാട്ട്‌, ജോസ്‌ ചെമ്പേരി, ജോയി തെങ്ങുംകുടി, കെ.കെ.ദേവസ്യ, എം.എം.ലംബോധരന്‍, കെ.പി.ഏലിയാസ്‌, വി.വിജയരാഘവന്‍, കെ.എം.ഹരിദാസ്‌, കെ.പ്രേമകുമാരന്‍, പി.കെ.ഹാരിഷ്‌, ജോജോ കുടക്കച്ചിറ, കെ.കെ.ഡാനി എന്നിവര്‍ സംസാരിച്ചു.

യോഗത്തില്‍ ഇന്‍ഫാം, ഹൈറേഞ്ച്‌ സംരക്ഷണസമിതി, പശ്ചിമഘട്ട ജനസംരക്ഷണ സമിതി, കുട്ടനാട്‌ വികസനസമിതി, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍, ദേശീയ കര്‍ഷകസമാജം, സനാതനം കര്‍ഷകസമിതി, കര്‍ഷകവേദി, വെസ്റ്റേണ്‍ ഗാട്ട്‌ പീപ്പിള്‍സ്‌ പ്രൊട്ടക്‌ഷന്‍ കൗണ്‍സില്‍, പരിയാരം കര്‍ഷകസമിതി, ദേശീയ കര്‍ഷകസമിതി, തീരദേശ പ്രസ്ഥാനമായ കടല്‍, കാഞ്ഞിരപ്പുഴ മലയോര സംരക്ഷണസമിതി, കേരകര്‍ഷകസംഘം, സംസ്ഥാന ഇഎഫ്‌എല്‍ പീഡിത കൂട്ടായ്‌മ, റബര്‍ കര്‍ഷക സംരക്ഷണസമിതി, അഗ്രികള്‍ച്ചര്‍ ഫോറം, സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍, സെന്റര്‍ ഫോര്‍ ഫാര്‍മേഴ്‌സ്‌ ഗൈഡന്‍സ്‌ ആന്‍ഡ്‌ റിസര്‍ച്ച്‌ , ഫാര്‍മേഴ്‌സ്‌ ക്ലബ്‌ അസോസിയേഷന്‍ തുടങ്ങിയ കര്‍ഷകപ്രസ്ഥാനങ്ങളും സംഘടനകളും പങ്കെടുത്തു.

ഫാ.ആന്റണി കൊഴുവനാല്‍, ജനറല്‍ സെക്രട്ടറി, ഇന്റഫാം



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code