Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജര്‍മനിയില്‍ പെന്‍ഷന്‌ ശേഷം പാര്‍ട്ട്‌ ടൈം ജോലിക്ക്‌ നികുതി ഇളവ്‌   - ജോര്‍ജ്‌ ജോണ്‍

Picture

ബെര്‍ലിന്‍: ജര്‍മന്‍ ഫെഡറല്‍ നികുതി കോടതിയുടെ ഏറ്റവും പുതിയ വിധി അനുസരിച്ച്‌ ജര്‍മനിയില്‍ പെന്‍ഷന്‍ ആയ ശേഷം വീട്ടില്‍ വച്ച്‌ പാര്‍ട്ട്‌ ടൈം ജോലി ചെയ്യുന്നവര്‍ക്ക്‌ അവരുടെ ജോലി ചെയ്യുന്ന മുറിയുടെ ചിലവ്‌ നികുതി ഇളവ്‌ ആയി ലഭിക്കും. എന്നാല്‍ ഈ പാര്‍ട്ട്‌ ടൈം ജോലിയില്‍ നിന്നും വരുമാനം ഉണ്ടായിരിക്കണം. പെന്‍ഷന്‌ ശേഷം വീട്ടില്‍ വച്ച്‌ പാര്‍ട്ട്‌ ടൈം ജോലി ചെയ്‌ത ഒരു എന്‍ജിനിയര്‍ താന്‍ ഉപയോഗിക്കുന്ന മുറിയുടെ ചിലവിന്‌ നികുതി ഇളവ്‌ നിഷേധിച്ചതിന്‌ എതിരെ നല്‍കിയ കേസ്സിലാണ്‌ ഈ പുതിയ ജര്‍മന്‍ ഫെഡറല്‍ നികുതി കോടതി വിധി.

ജര്‍മനിയിലെ ഒന്നാം തലമുറ പ്രവാസികള്‍ പെന്‍ഷന്‌ ശേഷം ചെയ്യുന്ന ജോലിക്ക്‌ ഈ നികുതി ആനുകൂല്യം പ്രയോജനപ്പെടുത്താം. എന്നാല്‍ ഈ പാര്‍ട്ട്‌ ടൈം ജോലിയില്‍ നിന്നും വരുമാനം ഉണ്ടായിരിക്കണം എന്ന വ്യവസ്ഥ മറക്കാതിരിക്കുക. കോടതി വിധി നമ്പര്‍ Az: VIII R 3/12 എന്നതാണ്‌.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code