ഫ്രാങ്ക്ഫര്‍ട്ട്: അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എത്തിയാദ് എയര്‍വെയ്സ് ഫെബ്രുവരി 20 മുതല്‍ കൊല്‍ക്കൊത്താ ഫ്ളൈറ്റ് തുടങ്ങി.
ആഴ്ച്ചയില്‍ എല്ലാ ദിവസവും ഇ.വൈ. 256 രാവിലെ 11.10 ന് അബുദാബിയില്‍ നിന്നും പുറപ്പെട്ട് വൈകുന്നേരം 05.20 ന് കൊല്‍ക്കൊത്താ നേതാജി സുബാഷ് ചന്ദ്രബോസ് അന്തരാഷ്ട്ര എയര്‍പോര്‍ട്ടില്‍ എത്തും. കൊല്ക്കൊത്തായില് നിന്നും ഇ.വൈ. 255 വൈകുന്നേരം 06.20 ന് പുറപ്പെട്ട് രാത്രി 10.30 ന് തിരിച്ച് അബുദാബിയില്‍ എത്തും. ഈ പുതിയ കൊല്‍ക്കൊത്താ ഫ്ളൈറ്റിന് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട്, മ്യുണിച്ച്, ഡ്യുസല്‍ഡോര്‍ഫ് എന്നീ എയര്‍പോര്‍ട്ടുകളില്‍ നിന്നും കണക്ഷന് ലഭിക്കും.
ലുഫ്ത്താന്‍സായുടെ കൊല്‍ക്കൊത്താ ഫ്ളൈറ്റ് നിറുത്തിയതിന് ശേഷം എമിരേറ്റ്സ്, ഖത്താര്‍ എയര്‍വെയ്സ് എന്നീ എയര്‍ലൈന്‍സുകള്‍ ഇങ്ങോട്ട് ഫ്ളൈറ്റുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഈ ഫ്ളൈറ്റുകള്‍ ആഴ്ച്ചയില്‍ എല്ലാ ദിവസവും സര്‍വീസ് നടത്തുന്നില്ല. എത്തിയാദ് എയര്‍വെയ്സിന്റെ ഈ പുതിയ ഫ്ളൈറ്റ് തിരക്കുള്ള വെക്കേഷന് സമയങ്ങളില്‍ ജര്‍മ്മനിയിലെ പ്രവാസികള്‍ക്കും, ടൂറിസ്റ്റുകള്‍ക്കും വളരെയേറെ പ്രയോജനപ്പെടും. എത്തിയാദിന്റെ കൊല്‍ക്കൊത്താ ഫ്ളൈറ്റ് ടിക്കറ്റുകള്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും ഇപ്പോള്‍ മുതല്‍ ബുക്ക് ചെയ്ത് വാങ്ങാവുന്നതാണ്.
Comments