Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മലയാളി വിദ്യര്‍ത്ഥിനി ശ്രദ്ധാ പ്രസാദ് ചൊവ്വായിലേക്ക്   - ജോര്‍ജ് ജോണ്‍

Picture

ഫ്രാങ്ക്ഫര്‍ട്ട്: ഹോളണ്ട് കേന്ദ്രീകരിച്ച് 2024 വര്‍ഷത്തെ ചൊവ്വാ ഉപഗ്രഹത്തിലേക്കുള്ള പോകാന്‍ ആഗ്രഹിക്കുന്നവരെ തിരഞ്ഞെടുത്തതില്‍ കേരളത്തിലെ പാലക്കാട്ട് നിന്നുമുള്ള എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിനി ശ്രാദ്ധാ പ്രസാദ് ആദ്യ നൂറു പേരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു. ഈ ചൊവ്വാ ഉപഗ്രഹത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍    
202,586 പേര്‍ പങ്കെടുത്തു. അടുത്ത റൗണ്ട് തിരഞ്ഞെടുപ്പ് ഈ 100 പേരില്‍ 40 പേരെ തിരഞ്ഞെടുത്ത് നാല് പേര്‍ വീതം 7 വര്‍ഷം ചൊവ്വായില്‍ ചിലവഴിച്ച് ഒരു മനുഷ്യ കോളണി ഉണ്ടാക്കി പരീക്ഷണങ്ങള്‍ നടത്താനാണ് 'മാഴ്‌സ് വണ്‍' എന്ന സംഘടന ആസൂത്രണം ചെയ്തിരിക്കുന്നത്.   

ഇപ്പോള്‍ കോയമ്പത്തൂര്‍ അമൃതാ യൂണിവേഴ്‌സിറ്റിയില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിനിയാണ് 19 വയസുകാരിയായ ശ്രാദ്ധാ പ്രസാദ്. അടുത്ത ഫൈനല്‍ തിരഞ്ഞെടുപ്പ് റൗണ്ടില്‍ താന്‍ തീര്‍ച്ചയായും തിരഞ്ഞെടുക്കപ്പെടുമെന്ന് ശുഭ വിശ്വാസത്തിലാണ് ശ്രാദ്ധാ പ്രസാദ്. ഇപ്പോഴത്തെ 100 പേരുടെ റൗണ്ടില്‍ ശ്രദ്ധാ പ്രസാദിനെ കൂടാതെ അമേരിക്കയിലെ ഫ്‌ളോറിഡായില്‍ പഠിക്കുന്ന കംമ്പ്യുട്ടര്‍ സയന്‍സ് വിദ്യര്‍ത്ഥി ടറന്‍ജിത് സിഗ് ബാട്ട്യാ, ദുബായില്‍ പഠിക്കുന്ന റിഥികാ സിംഗ് എന്നീ ഇന്ത്യാക്കാരുമുണ്ട്.  






Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code