Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജര്‍മന്‍ റെയില്‍വേ ദീര്‍ഘദൂര ഐ.സി. ബസ് യാത്രകള്‍ തുടങ്ങുന്നു   - ജോര്‍ജ് ജോണ്‍

Picture

ഫ്രാങ്ക്ഫര്‍ട്ട്: രണ്ടാം ലോക മഹായുദ്ധ ശേഷം 1949 ജനുവരി 23 ന്   ജര്‍മനിയുടെ ഉല്‍ഭവം മുതല്‍ ജര്‍മനിക്കുള്ളിലെ ദീര്‍ഘദൂര യാത്രാ സൗകര്യം നടത്താനുള്ള അവകാശം ജര്‍മന്‍ റെയില്‍വേക്ക് മാത്രമായിരുന്നു. ഈ മോണോപൊളി (കുത്തകാവകാശം) ജര്‍മന്‍ അഡ്മിനിസ്‌ട്രേറ്റീവ് കോടതി (ബുണ്ടസ് വെര്‍വാള്‍റ്റൂംഗ്‌സ് ഗെറിഗ്റ്റ്)  എടുത്ത് കളഞ്ഞതിനെ തുടര്‍ന്ന്  2013 ജനുവരി 01 മുതല്‍ ജര്‍മനിക്കുള്ളില്‍ ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ തുടങ്ങി. പൊതുവെ നഷ്ടത്തില്‍ നടന്നു വരുന്ന ജര്‍മന്‍ റെയില്‍വേക്ക് പൈവറ്റ് കമ്പനികളുടെ കുറഞ്ഞ നിരക്കിലുള്ള ദീര്‍ഘദൂര ബസ് യാത്രാ സൗകര്യവും നിരവധി സമരങ്ങളും വന്‍ ബാദ്ധ്യത ഉണ്ടാക്കി.

ഈ അവസ്ഥയെ നേരിടാന്‍ ഈ വര്‍ഷം തന്നെ റെയില്‍വേ സ്വന്തമായി ഇന്റര്‍ സിറ്റി ബസ് റൂട്ടുകള്‍ തുടങ്ങാന്‍ തീരുമാനിച്ചു. നിരവധി പൈവറ്റ് ബസ് കമ്പനികള്‍ മത്സരിച്ച് ജര്‍മന്‍ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് സര്‍വീസ് തുടങ്ങുകയും നഷ്ടത്തിലാവുകയും ചെയ്തു. ഈ നില തരണം ചെയ്യാന്‍ പല പൈവറ്റ് ബസ് കമ്പനികളും ഒന്നിക്കുകയും ചാര്‍ജുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ഈ സമയത്ത് ജര്‍മന്‍ റെയില്‍വേയുടെ ഇന്റര്‍ സിറ്റി ബസ് സര്‍വീസ് ആശയം ഫലപ്രദമാകുമെന്ന് സാത്തിക വിദഗ്ദ്ധര്‍ കരുതുന്നു. ജര്‍മന്‍ റെയില്‍വേ ജീവനക്കാര്‍ പലപ്പോഴായി നടത്തുന്ന സമര മുറകള്‍ ഈ ഇന്റര്‍ സിറ്റി ബസ് റൂട്ടുകളെ ബാധിക്കാതെ നടത്തിയാല്‍ തീര്‍ച്ചയായും സാധാരണ ജനങ്ങള്‍ക്ക് ഇത് വളരെയേറെ പ്രയോജനം ചെയ്യും.  





Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code