Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജര്‍മനിയില്‍ ദരിദ്രരുടെ എണ്ണം ക്രമാതീതം വര്‍ദ്ധിക്കുന്നു   - ജോര്‍ജ് ജോണ്‍

Picture


ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ദരിദ്രരുടെ എണ്ണം വര്‍ഷംതോറും പെരുകി വരുന്നതായി ഏറ്റവും അവസാനത്തെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഒരു വശത്ത് ആഗോള മാന്ദ്യത്തിന്റെ പിടിയില്‍ നിന്ന് സാമ്പത്തികമായും, വ്യാവസായികമായും കരകയറാന്‍ ജര്‍മനി ശ്രമിക്കുന്നതിന് ഇടയിലാണ് ഈ ദരിദ്ര്യ പ്രശ്‌നം അലട്ടുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കനുരിച്ച്  ജര്‍മനിയില്‍ താമസിക്കുന്ന ജനസംഖ്യയില്‍ മൊത്തം 15.5 ശതമാനം പേര്‍ ദരിദ്രരാണ്. സ്ത്രീകളുടെ ഇടയിലെ ദാരിദ്ര്യം 17.2 ശതമാനവും 65 വയസിന് മുകളില്‍ പെന്‍ഷനായവരുടെ ഇടയിലെ ദാര്യദ്ര്യം 15.3 ശതമാനവും ആയി കണക്കുകള്‍ വ്യക്തമാക്കുന്നു. ജര്‍മന്‍ സംസ്ഥാനങ്ങളിലെ ദാരിദ്ര്യ വിവര കണക്കിന്റെ ചാര്‍ട്ട് ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു.

ജോലി ഇല്ലായ്മ, പാര്‍പ്പിടം ഇല്ലായ്മ എന്നിവ ഒന്നിനൊന്ന് ജര്‍മനിയില്‍ കൂടി വരുന്നു. സര്‍ക്കാര്‍ നല്‍കുന്ന മിനിമം സഹായം (ഹാര്‍ട്ട്  ഫിയര്‍) കൊണ്ട് അനുദിന ജീവിതം കഴിക്കാന്‍ ദരിദ്ര വിഭാഗം വളരെയേറെ വിഷമിക്കുന്നു. ജര്‍മനിയിലെ വിവിധ സംസ്ഥാനങ്ങളില്‍ ദരിദ്രരുടെ എണ്ണം വിത്യസ്ഥമായി കാണിക്കുന്നു. പഴയ ഈസ്റ്റ് ജര്‍മന്‍ സംസ്ഥാനങ്ങള്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ പേര്‍ ദരിദ്രരായി ജീവിക്കുന്നു. ശൈത്യകാലത്ത്  കിടക്കാന്‍ പാര്‍പ്പിടം ഇല്ലാത്ത ദരിദര്‍്ര കഷ്ടതയുടെ മൂര്‍ദ്ധന്യത്തിലാണ്. സംസ്ഥാന ഗവര്‍മെന്റുകളും, സിറ്റി ഭരണകൂടങ്ങളും പ്രത്യേക ബസുകളിലും, മെട്രോ സ്‌റ്റേഷനുകളിലും ഇങ്ങനെയുള്ളവര്‍ക്ക് പാര്‍പ്പിടം ഒരുക്കുന്നു.  




Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code