ഫ്രാങ്ക്ഫര്‍ട്ട്: കഴിഞ്ഞ 27 നവംബര്‍ 2014 മുതല്‍ ജര്‍മനി ഉള്‍പ്പെടെ 43 രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് ടൂറിസ്റ്റ് ആയി വരുന്നവര്‍ക്ക് വിസാ ഓണ്‍ അറൈവല്‍ പ്രബല്യത്തിലായതിന് ശേഷം 2015 ജനുവരി 31 വരെ 65000 ഓണ്‍ അറൈവല്‍ വിസാകള്‍ നല്‍കിയതായി ടൂറിസം വകുപ്പ് സെക്രട്ടറി ഡോ. ലാലിത് പന്‍വാര്‍ അറിയിച്ചു. ഇത് ഒരു റിക്കോര്‍ഡ് നമ്പരാണെന്നും ഈ സൗകര്യം കൂടുതല്‍ ടൂറിസ്റ്റുകള്‍ ഉപയോഗിക്കണമെന്നും ടൂറിസം വകുപ്പ് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.
ഏറ്റവും കൂടുതല്‍ വിസാ ഓണ്‍ അറൈവല്‍ സൗകര്യം ഉപയോഗിച്ചത് അമേരിക്ക, ആസ്ത്രേലിയാ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള ടൂറിസ്റ്റുകളാണ്. വളരെ നാളായി ജര്‍മനിയില്‍ നിന്നുമുള്ള ടൂറിസ്റ്റുകള്‍ വിസാ ഓണ്‍ അറൈവല്‍ സൗകര്യം വേണമെന്ന് മുറവിളി കൂട്ടിയിരുന്നെങ്കിലും വളരെ കുറച്ച് പേര് മാത്രമാണ് ഈ സൗകര്യം ഇതുവരെ ഉപയോഗിച്ച് കണ്ടത്. ജര്‍മനിയിലെ ഇന്ത്യന്‍ ടൂര്‍ ഓപ്പറേറ്ററ•ാരും, ട്രാവല്‍ ഏജന്റ•ാരും തങ്ങള്‍ ഇന്ത്യയിലേക്ക് ബുക്കു ചെയ്യുന്ന ടൂറിസ്റ്റുകളെ വിസാ ഓണ്‍ അറൈവല്‍ സൗകര്യത്തെക്കുറിച്ച് ബോധവ•ാരാക്കണമെന്ന് ഇന്ത്യാ ടൂറിസം വകുപ്പ് അംഗീക്യുത ഏജന്റ•ാരോട് അഭ്യര്‍ത്ഥിച്ചു. വിസാ ഓണ്‍ അറൈവല്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യൂറോപ്പിലെ ഇംഗ്ലണ്ട്, ഇറ്റലി, സ്പെയിന്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും, ചൈനയും ഒട്ടും താമസിയാതെ കൂട്ടിച്ചേര്‍ക്കുമെന്നും ടൂറിസം സെക്രട്ടറി ഡോ. പന്‍വാര്‍ പറഞ്ഞു.
വിസാ ഓണ്‍ അറൈവല്‍ നല്കാന് അനുവാദമുള്ള ഇന്ത്യന്‍ എയര്‍പോര്‍ട്ടുകള്‍ : ഡല്‍ഹി, മൂബൈ, ചെന്നെ, കൊല്‍ക്കൊത്താ, ഹൈദ്രാബാദ്, ബാംഗ്ളൂര്‍, കൊച്ചി , തിരുവനന്തപുരം, ഗോവാ എന്നിവയാണ്. ഇന്ത്യയിലേക്ക് ടൂറിസ്റ്റ്, മെഡിക്കല്‍ ട്രീറ്റ്മെന്റ്, ആകസ്മിക വിസിറ്റ് (കാഷ്വല്‍), ഫ്രണ്ട്സ് ആന്റ് റിലേറ്റിവ്സ് എന്നീ വിസിറ്റുകള്‍ക്ക് മാത്രം 30 ദിവസത്തെ വിസാ ആണ് ഓണ്‍ അറൈവല്‍ പദ്ധതിയില്‍ നടപ്പാക്കിയിരിക്കുന്നത്. അനിവാര്യമായ സാഹചര്യം ബോദ്ധ്യപ്പെടുത്തിയാല്‍ ഇന്ത്യയിലെ ഇമിഗ്രേഷന്‍ ഓഫീസുകള്‍ക്ക് വിസാ നീട്ടി നല്‍കാം. കൊച്ചി എയര്‍പോര്‍ട്ടില്‍ വിസാ ഓണ്‍ അറൈവല്‍ നല്കാന് ഇമിഗ്രേഷന്‍ അധിക്യുതര്‍ ഉണ്ടെങ്കിലും വാങ്ങാന്‍ വരുന്നവരുടെ എണ്ണം വളരെ കുറവാണെന്ന് ഈ ലേഖകന്‍ നേരിട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞു. വിസാ ആണ് ഓണ്‍ അറൈവലിന് താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റിലാണ് അപേക്ഷ നല്‍കേണ്ടത്.
https://indianvisaonline.gov.in/
Comments