ഷാര്‍ജാ സെന്റ് മേരീസ് ക്നാനായ ചര്‍ച്ച് ഇടവകദിനാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന മത സൗഹാര്‍ദ്ദ സമ്മേളനം 2015 ഫെബ്രുവരി 13 വെള്ളി 5.00 പി.എമ്മിന് ഷാര്‍ജാ ബ്രില്ലിയന്റ് ഇന്റര്‍ നാഷണല്‍ സ് കൂളില് ആരംഭിക്കും. റവ. ഫാദര്‍. ശൈനോ മര്‍ക്കോസ് കൊച്ചുമങ്ങരയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ പ്രമുഖ അറബ് സാഹിത്യകാരന് തലാല്‍ സലിം അല്‍ സാബ്രി, യൂണിവേഴ് സല് ഹോസു്പിറ്റല് എം.ഡി. ഡോ. ഷാബിര്‍ നെല്ലിക്കോട് , ദുബായ് കെ.എം.സി.സി പ്രസിഡണ്ട് പി.കെ.അന്‍വര്‍ നഹ,ഷാര്‍ജാ റൂളേഴ് സ് ഓഫീസ് സെക്രട്ടറി ടി.വി. ബാലചന്ദ്രന് എന്നിവര്‍ പ്രഭാഷണം നടത്തും. സമ്മേളനത്തോടനുബന്ധിച്ച് ഷാര്‍ജാ ഭരണാധികാരി ഷെയ്ക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മി രചിച്ച പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കും.
1 .00 പി.എമ്മിന് വര്‍ണശബളമായ കലാപരിപാടികളോടെ ആരംഭിക്കുന്ന പ്രോഗ്രാമില്‍ മാര്‍ഗ്ഗം കളി, പുരാതന പാട്ട് , പഞ്ച വാദ്യം, ഗ്രൂപ്പ് ഡാന്‍സ് , നാടകം എന്നിവ ക്രമീകരിച്ചിട്ടുണ്ട്
Comments