Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബിനില്‍ സാമുവേലിന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ മുംബൈയില്‍ സ്‌കൂള്‍ കെട്ടിടം സമര്‍പ്പിച്ചു   - ബെന്നി പരിമണം

Picture

ചിക്കാഗോ: ചിക്കാഗോ മാര്‍ത്തോമ്മാ ഇടവകാംഗമായിരുന്ന ബിനില്‍ മാത്യു സാമുവേലിന്റെ സ്മരണയ്ക്കായി മാര്‍ത്തോമ്മാ സഭ മുംബൈ നവജീവന്‍ സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നവജ്യേതി സ്‌കൂളിനായി പണികഴിപ്പിച്ച പ്രതിഷ്ഠാ കര്‍മ്മം നടന്നു. സഭയുടെ മുംബൈ ഭദ്രാസനാധിപന്‍ അഭി.ഡോ.തോമസ് മാര്‍ തീത്തൂസ് എപ്പിസ്‌കോപ്പാ കെട്ടിടത്തിന്റെ പ്രതിഷ്ഠാ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. ചിക്കാഗോ മാര്‍ത്തോമ്മാ ഇടവകയുടെ യൂത്ത് ഗ്രൂപ്പിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ബിനില്‍ മാത്യുവിന്റെ അകാലമായ വേര്‍പാടിന്റെ ഓര്‍മ്മകള്‍ നിറഞ്ഞു നിന്ന അന്തരീക്ഷത്തില്‍ ബിനിലിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ബിനില്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി.
 
മുംബൈയിലും പരിസര പ്രദേശങ്ങളില്‍ നിന്നുമുള്ള വൈദികരും, സഭാ വിശ്വാസികളും ബിനിലിന്റെ മാതാപിതാക്കളും സുഹൃത്തുക്കളും ബന്ധുമിത്രാദികളുമായി വലിയൊരു ജനസമൂഹം സ്‌കൂള്‍ കെട്ടിടത്തിന്റെ സമര്‍പ്പണ ശുശ്രൂഷയ്ക്ക് സാക്ഷികളായി. ചിക്കാഗോ മാര്‍ത്തോമ്മ ഇടവക മുന്‍വികാരി റവ.ഡാനിയേല്‍ വര്‍ഗ്ഗീസ്, ബിനിലിന്റെ മാതാപിതാക്കന്മാരായ കുരുവിള പി.സാമുവേല്‍, സൂസി.കെ.സാമുവേല്‍, സഹോദഹങ്ങളായ ബിജോയ്, ബിജി തുടങ്ങിയവര്‍ പ്രതിഷ്ഠാവേളയില്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. 
 
ബിനിലിന്റെ കുടുംബാഗങ്ങളോടും, സുഹൃത്തുക്കളോടും, ചിക്കാഗോ മാര്‍ത്തോമ്മാ ദേവാലയത്തോടും ഇപ്രകാരം ഒരു സ്‌കൂള്‍ കെട്ടിടം പണികഴിപ്പിച്ചതിലുള്ള നന്ദിയും സ്‌നേഹവും നവജീവന്‍ സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു. ബിനില്‍ സാമുവേല്‍ മെമ്മോറിയല്‍ സ്‌കൂള്‍ ബില്‍ഡിംഗിന്റെ പൂര്‍ത്തീകരണത്തിനായി വിവിധ രീതിയില്‍ സഹായിച്ച ഏവരോടുമുള്ള സ്‌നേഹനിര്‍ഭരമായ നന്ദി അറിയിക്കുന്നുവെന്ന് ബിനിലിന്റെ പിതാവ് കുരുവിള പി.സാമുവേല്‍ അറിയിച്ചു.
 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code