Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജനകീയ കാര്‍ഷിക പ്രശ്‌നങ്ങളില്‍ നിന്ന് രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ ഒളിച്ചോടുന്നു: ഇന്‍ഫാം

Picture

കോട്ടയം: കാര്‍ഷികമേഖലയിലെ വന്‍ സാമ്പത്തിക തകര്‍ച്ചയില്‍ ജനജീവിതം വഴിമുട്ടുമ്പോഴും അടിയന്തരനടപടികള്‍ക്കോ ഇടപെടലിനോ ശ്രമിക്കാതെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന സര്‍ക്കാരിനെതിരെ ജനവികാരം വരുംനാളുകളില്‍ രൂക്ഷമാകുമെന്ന് ഇന്‍ഫാം.

തീരദേശത്തും ഇടനാട്ടിലും മലയോരങ്ങളിലുമുള്ള ലക്ഷോപലക്ഷം ജനങ്ങള്‍ അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്.  റബര്‍വിലത്തകര്‍ച്ച മൂലമുണ്ടായിരിക്കുന്ന ദയനീയാവസ്ഥ തുടരുകയാണ്. മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിന് വെല്ലുവിളിയുയര്‍ത്തുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ മത്സ്യബന്ധന നയം.അഴിമതി ആരോപണപ്രത്യാരോപണങ്ങളില്‍ മുഴുകി ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ജനങ്ങളെ മറന്നിരിക്കുകയാണ്.  കര്‍ഷകജനങ്ങളുടെ ശക്തമായ പ്രക്ഷോഭത്തിന് ഇന്‍ഫാം നേതൃത്വം കൊടുക്കുമെന്ന് ദേശീയസമിതി ചൂണ്ടിക്കാട്ടി. 

വിവിധ കര്‍ഷക പ്രസ്ഥാനങ്ങളുടെ ഐക്യനിര സജീവമാക്കുമെന്നും സംസ്ഥാനത്തുടനീളമുള്ള ഒട്ടനവധി കര്‍ഷകപ്രസ്ഥാനങ്ങള്‍ ഈ കൂട്ടായ്മയിലേയ്ക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നുവെന്നും ഇന്‍ഫാം സൂചിപ്പിച്ചു.

ദേശീയ ചെയര്‍മാന്‍ ഫാ.ജോസഫ് ഒറ്റപ്ലാക്കല്‍ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി.സി.സിറിയക്, ജനറല്‍ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാല്‍, ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍, ദേശീയ ട്രസ്റ്റി ഡോ.എം.സി.ജോര്‍ജ്ജ്, അഡ്വ.പി.എസ്.മൈക്കിള്‍, കെ.മൈയ്തീന്‍ ഹാജി, ജോയി തെങ്ങുംകുടിയില്‍, ഫാ.ജോസ് മോനിപ്പള്ളി, ഫാ.ജോര്‍ജ്ജ് പൊട്ടയ്ക്കല്‍, ഫാ.ജോസ് തറപ്പേല്‍, ബേബി പെരുമാലില്‍, ജോസ് എടപ്പാട്ട്, ടോമി ഇളംതോട്ടം, കെ.എസ്.മാത്യു മാമ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code