Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നവകേരളയ്‌ക്ക്‌ പുതിയ സാരഥികള്‍

Picture

ഫ്‌ളോറിഡ: ഇരുപത്തിയൊന്ന്‌ വര്‍ഷമായി സൗത്ത്‌ ഫ്‌ളോറിഡ മലയാളികളുടെ പ്രമുഖ സംഘടനയായ നവകേരള ആര്‍ട്‌സ്‌ ക്ലബിന്റെ 2015-ലെ പുതിയ സാരഥികള്‍ സ്ഥാനമേറ്റു. സണ്‍റൈസ്‌ സിറ്റി സെന്ററില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ പ്രസിഡന്റായി എബി ആനന്ദ്‌, 2014-ലെ പ്രസിഡന്റ്‌ റെജി തോമസിന്റെ കൈയില്‍ നിന്നും ഔദ്യോഗിക രേഖകള്‍ കൈപ്പറ്റി സ്ഥാനമേറ്റു.

സെക്രട്ടറി ആന്റണി തോമസ്‌, ട്രഷറര്‍ സുരേഷ്‌ നായര്‍, വൈസ്‌ പ്രസിഡന്റ്‌ ജയിംസ്‌ ദേവസ്യ, ജോയിന്റ്‌ സെക്രട്ടറി ജോബി പി.സി, ജോയിന്റ്‌ ട്രഷറര്‍ ശ്രീകുമാര്‍ ഹരിലാല്‍ എന്നിവരും കമ്മിറ്റി അംഗങ്ങളായി അലക്‌സ്‌ ഏബ്രഹാം, ആഷാ മാത്യു, ബീനാ ബിജോയി, പ്രിറ്റി ദേവസ്യ, കുര്യന്‍ തോമസ്‌, ജിമ്മി ജോസ്‌, ജിന്‍സ്‌ തോമസ്‌, സാന്റി വര്‍ഗീസ്‌, ഷിബു സ്‌കറിയ എന്നിവരും സ്ഥാനമേറ്റു.

പുതിയ കമ്മിറ്റിക്ക്‌ ചടങ്ങില്‍ സംബന്ധിച്ച എല്ലാവരും ആശംസകള്‍ നേര്‍ന്നു. സൗത്ത്‌ ഫ്‌ളോറിഡയിലെ മലയാളികള്‍ക്കും, പുതിയ തലമുറയ്‌ക്കും പ്രയോജനപ്രദമായ നിരവധി പരിപാടികള്‍ ഈവര്‍ഷം വിഭാവനം ചെയ്‌തിട്ടുണ്ടെന്ന്‌ പ്രസിഡന്റ്‌ എബി ആനന്ദ്‌ അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code