Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബുദ്ധിയും വിവേകവും (ലേഖനം)   - തൊടുപുഴ കെ ശങ്കര്‍, മുംബൈ

Picture

ലോകത്തില്‍ മനുഷ്യനുള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങള്‍ക്കും ബുദ്ധിയുണ്ട്‌, വിവേകവുമുണ്ട്‌. മൃഗങ്ങളും മറ്റു ജീവജാലങ്ങളും സ്വന്തം ഭക്ഷണം സമ്പാദിയ്‌ക്കുവാനും വംശവര്‍ദ്ധന നടത്തുവാനും മാത്രമായി ബുദ്ധിയും വിവേകവും ഉപയോഗിയ്‌ക്കുന്നു. എന്നാല്‍ എത്രയോ മടങ്ങ്‌ ഉയര്‍ന്ന നിലവാരത്തില്‍ ചിന്തിയ്‌ക്കാനും പ്രവര്‍ത്തിയ്‌ക്കാനും മനുഷ്യനു മാത്രമേ കഴിയുകയുള്ളു. മനുഷ്യനു ചെയ്യാന്‍ പറ്റാത്ത ഒട്ടേറെ കാര്യങ്ങള്‍ മൃഗങ്ങള്‍ ചെയ്യുന്നില്ലേ? കുറ്റവാളികളെ കണ്ടുപിടിയ്‌ക്കാന്‍ പരിശീലനം സിദ്ധിച്ച പ്രത്യേകതരം നായ്‌ക്കള്‍ എത്ര ഭംഗിയായി കൃത്യനിര്‍വ്വഹണം നടത്തുന്നു! എത്ര ഭാരമേറിയ തടികളായാലും ആനകള്‍ അനായാസേന വലിച്ചുകൊണ്ടു പോകുന്നു. സര്‍ക്കസ്സിലെ വന്യമൃഗങ്ങള്‍ പോലും റിംഗ്‌ മാസ്റ്റര്‍ നിര്‍ദ്ദേശിയ്‌ക്കുന്നതനുസരിച്ച്‌ അത്ഭുതാവഹമായ രീതിയില്‍ പ്രവര്‍ത്തിയ്‌ക്കുന്നു. എന്തിന്‌, ഒരു കൊതുകിനോ പാറ്റയ്‌ക്കോ എലിയ്‌ക്കോ പോലും എത്ര സാമര്‍ത്ഥ്യമുണ്ടെന്നു നാം കാണാറില്ലേ. നാം അടിയ്‌ക്കാനോ കൊല്ലാനോ ശ്രമിച്ചാല്‍ എത്ര തന്ത്രപരമായി അവ ഒഴിഞ്ഞു മാറി നമ്മെ വിഡ്‌ഢികളാക്കുന്നു! ചുരുക്കത്തില്‍ ജീവിയ്‌ക്കുവാനുള്ള ബുദ്ധിയും സാമര്‍ത്ഥ്യവും നാം നിസ്സാരമായി കരുതുന്ന ജീവികള്‍ക്കു പോലുമുണ്ട്‌. എന്നാല്‍ മനുഷ്യന്‍ എല്ലാറ്റിലും വച്ച്‌ അതിശയകരമായി പ്രവര്‍ത്തിയ്‌ക്കുന്ന ജീവിയാണ്‌. ബുദ്ധിമാന്മാരെ ബുദ്ധിജീവികളെന്നു പുകഴ്‌ത്തുകയും ബുദ്ധി തീരെ കുറഞ്ഞവരെ `ബുദ്ദൂസ്‌' എന്നു പറഞ്ഞു പരിഹസിയ്‌ക്കുകയും ചെയ്യാറില്ലേ നാം? മനുഷ്യനു മാത്രമേ ബുദ്ധി, വിവേകം, വിവേചനം, ചിന്താശക്തി എന്നീ കാര്യങ്ങള്‍ വ്യക്തമായി അറിയാവൂ. ബുദ്ധി നശിച്ച്‌, വിവേകത്തോടെ വിവേചനം ചെയ്യാനും ചിന്തിയ്‌ക്കാനും വിചിന്തനം ചെയ്യാനും കഴിയാത്തവര്‍ ചില ദുര്‍ബ്ബലനിമിഷങ്ങളില്‍ മൃഗങ്ങളായി മാറുന്നത്‌ നാം മാദ്ധ്യമങ്ങളില്‍ നിന്നു മനസ്സിലാക്കാറുണ്ടല്ലോ.

>>>> ലേഖനത്തിന്റെ കൂടുതല്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്കുചെയ്യുക....

Picture2



Comments


BUDHIYUM VIVEKAVUM
by DIVAKARAN CHENCHERY, AURANGABAD MAHARASHTRA INDIA INDIA on 2015-02-09 05:28:40 am
I READ THE ARTICLE WRITTEN BY THODUPUZA K SHANKAR. I FULLY AGREE WITH THE AUTOR. BUT WHY MAN CRUEL THOUGH HE WELL EDUCATED. HE KILLS AND EAT HIS OWN ANIMALS WHO ARE INNOCENTAND LOVABLE. HOWMANY ANIMALS HE KILLS IN A DAY ND MAKE HIS FOOD. IF HE HAS GOT SENSE AND HUMANITY HE WILL NOT KILL THESE ANIMALS. THERE ARE AMPLE VEGETABLES AND FRUITS TO EAT. WHY CANT HE USE HIS SENSE IN THIS WAY AND AVOID KILLINGS. SOME TIMES I SEE HERE THE CRY OF LAMBS FROM MY NEARBY BUTCHERS SHED. WHY THE BUTCHER NOT KILLING HISOWN CHILD FOR HIS BUSINESS. IF HE HAS GOT ANY SENSE ANDKNOWLEDE HE WILL NOT DO SUCH DEEDS. I CONGRATULATE SHRI.THODUPUZHA K SHANKAR DIVAKARAN CHENCHERY


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code