Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഐ.എന്‍.എ 3 യുടെ ലോഗോ പ്രകാശനം ചെയ്‌തു

Picture

കല്‍ക്കത്ത: 1945 ല്‍ അസ്‌തമിച്ചുപോയ ഐ.എന്‍.എ ക്ക്‌ പുനര്‍ ജീവന്‍ നല്‍കിക്കൊണ്ട്‌ ലോകമെമ്പാടുമുള്ള പ്രവാസി ഇന്ത്യാക്കാരുടെ നേതൃത്വത്തില്‍ മൂന്നാം ഐ.എന്‍.എ ക്ക്‌ തുടക്കം കുറിച്ചു. മത സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിനും മതേതരത്വം കാത്തുസൂക്ഷിക്കുന്നതിനും ശക്തമായ പ്രചാരണ പരിപാടികള്‍ രാജ്യം മുഴുവന്‍ സംഘടിപ്പിക്കുകയുമാണ്‌ ഐ.എന്‍.എ 3 യുടെ ലക്ഷ്യം. ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇന്ത്യന്‍ അസ്സോസിയേഷന്റെ അന്താരാഷ്ട്ര യുവജന വിഭാഗമായിട്ടാണ്‌ ഐ.എന്‍.എ 3 പ്രവര്‍ത്തിക്കുന്നത്‌. നേതാജി സുഭാഷ്‌ ചന്ദ്ര ബോസിന്റെ 118 )ീ ജന്മദിനമായ ജനുവരി 23 ന്‌, കല്‍ക്കത്തയിലെ നേതാജിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ വെച്ച്‌, നേതാജിയുടെ പൗത്രി കൃഷ്‌ണാ ബോസും അവരുടെ മകന്‍ ഡോ.സുഗാതാ ബോസും ചേര്‍ന്ന്‌, ഐ.എന്‍.എ 3 യുടെ 'ലോഗോ' പ്രകാശനം ചെയ്‌തു. ഐ.എന്‍.എ 3 സ്ഥാപകനും ഗ്ലോബല്‍ ഇന്ത്യന്‍ അസ്സോസിയേഷന്‍ പ്രസിഡണ്ടുമായ രാജീവ്‌ ജോസഫ്‌, പ്രകാശന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും സംഘടനകളുടെയും സഹകരണത്തോടെയായിരിക്കും ഐ.എന്‍.എ 3 യുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്‌. നേതാജി സുഭാഷ്‌ ചന്ദ്ര ബോസിന്റെ നേതൃത്വത്തില്‍ രണ്ടാം ഐ.എന്‍.എ ആരംഭം കുറിച്ചത്‌, 1943 ജൂലൈ 4 ന്‌ സിംഗപ്പൂരില്‍ വെച്ചായിരുന്നു. ആ ചരിത്ര ദിനത്തിന്റെ ഓര്‍മ്മകള്‍ തൊട്ടുണര്‍ത്തിക്കൊണ്ട്‌, ഐ.എന്‍.എ 3 യുടെ ഔദ്യോഗിക ഉത്‌ഘാടനം 2015 ജൂലൈ 4 ന്‌ സിംഗപ്പൂരില്‍ വെച്ചു തന്നെ നടക്കും. ബ്രിട്ടീഷ്‌ അധിനിവേശത്തിനെതിരെ ലോക മെമ്പാടുമുള്ള പ്രവാസി ഇന്ത്യാക്കാരെ സംഘടിപ്പിച്ചുകൊണ്ടാണ്‌ നേതാജി സുഭാഷ്‌ ചന്ദ്ര ബോസ്‌ 'ഐ.എന്‍.എ' ശക്തിപ്പെടുത്തിയത്‌. അതേ മാതൃകയിലും കേഡര്‍ സ്വഭാവത്തിലുമാണ്‌ ഐ.എന്‍.എ3 പ്രവര്‍ത്തിക്കുന്നതെങ്കിലും, രാജ്യമെമ്പാടും 'മത സൗഹാര്‍ദ്ദ സമ്മേളനങ്ങള്‍' സംഘടിപ്പിക്കുകയാണ്‌ പ്രധാന ലക്ഷ്യം.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code