Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മദ്യവര്‍ജ്ജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സൌജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നു

Picture



കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയിലെ മദ്യവര്‍ജ്ജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സൌജ്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 6ന് അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ നടക്കുന്ന ക്യാംപിന് ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, പീഡിയാട്രിക്, ഗൈനക്കോളജി, ഡെര്‍മറ്റോളജി, ഡെന്റല്‍, ഇ.എന്‍.ടി., ഓര്‍ത്തോ, ഗ്യാസ്‌ട്രോളജി, ഒഫ്താല്‍മോളജി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കും.

പ്രധാനമായും ലേബര്‍ ക്യാംപിലും മറ്റും കഴിയുന്നവരെ ലക്ഷ്യമിട്ടുകൊണ്ടാണ് ഇന്ത്യന്‍ ഡോക്ടേര്‍സ് ഫോറം, ഇന്ത്യന്‍ ദന്തിസ്‌റ് അലയന്‍സ്, കുവൈറ്റ് ഹാര്‍ട്ട് ഫൌണ്ടേഷന്‍, കുവൈറ്റ് മെഡിക്കല്‍ അസോസിയേഷന്‍ എന്നിവയുമായി സഹകരിച്ചുകൊണ്ട് ക്യാംപ് ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും 66347396, 97625174 എന്നീ നമ്പരുകളിലോ, ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്‌കൂളിനടുത്തുള്ള ഹൈലാന്‍ഡ് സൂപ്പര്‍ മാര്‍ക്കറ്റുമായോ (ഫോണ്‍: 66564713) ബന്ധപ്പെടാവുന്നതാണ്.





Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code