Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

യൂറോപ്പിലെ മുസ്ലീം വിരുദ്ധ നിലപാടുകളുടെ ഉറവിടം   - ജോര്‍ജ് ജോണ്‍

Picture

ഫ്രാങ്ക്ഫര്‍ട്ട്: പാരീസിലെ മുസ്ലീം ആക്രമണ സംഭവത്തിന് ശേഷം ജര്‍മ്മനിയിലെ പ്രതിഷേധ മാര്‍ച്ചുകള്‍ കൂടി വരുന്നു. അതോടൊപ്പ് യൂറോപ്പിലെ മുസ്ലീം ജനസംഖ്യ ചര്‍ച്ചാ വിഷയമാക്കിയിരിക്കുന്നു. ജര്‍മ്മനി, യു.കെ, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെ മുസ്ലീം ജനസംഖ്യ വന്‍ തോതില്‍ വര്‍ദ്ധിച്ചുവരുന്നതിന് എതിരെ ജനവികാരം ശക്തമാകുന്നു. യൂറോപ്പിലെ കുടിയേറ്റ നിയമങ്ങളില്‍ ഭേദഗതി വേണമെന്ന ആവശ്യവുമായി പല രാജ്യങ്ങളിലും ജനങ്ങള്‍ പ്രക്ഷോഭപണത്തിലാണ്.

യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മുസ്ലീം ജനങ്ങളുള്ളത് ജര്‍മ്മനിയിലും ഫ്രാന്‍സിലുമാണ്. 2010ലെ കണക്കനുസരിച്ച് 47 ലക്ഷം മുസ്ലീങ്ങളാണ് ജര്‍മ്മനിയിലുള്ളത്. മൊത്തം ജനസംഖ്യയുടെ 5.8 ശതമാനം വരും ഈ മുസ്ലീംങ്ങള്‍. ഫ്രാന്‍സിലെ 7.5 ശതമാനം പേര്‍ മുസ്ലീംങ്ങളാണ്. റഷ്യയില്‍ 140 ലക്ഷം മുസ്ലീങ്ങളാണുള്ളത്. യൂറോപ്പിലെ മുസ്ലീം ജനസംഖ്യ അതിവേഗം വര്‍ദ്ധിക്കുന്നതിനെ ആശങ്കയോടെയാണ് യൂറോപ്യന്‍ ജനത കാണുന്നത്. 1990ല്‍ മൊത്തം ജനസംഖ്യയുടെ 4 ശതമാനം മാത്രമായിരുന്നു മുസ്ലീംങ്ങള്‍ എന്നാല്‍ 2010 ല്‍ ഇത് ആറു ശതമാനമായി ഉയര്‍ന്നു. 2030 ല്‍ യൂറോപ്യന്‍  ഭൂഖണ്ഡത്തിലെ മൊത്തം ജനസംഖ്യയുടെ എട്ടു ശതമാനം മുസ്ലീംങ്ങളായിരിക്കുമെന്നാണ് കണക്കാക്കുന്നു.

കുടിയേറുന്ന മുസ്ലീം ചെറുപ്പക്കാരുടെ യൂറോപ്പിലെ ശരാശരി പ്രായം 32 വയസ്സാണ്.  അതേ സമയം മൊത്തം യൂറോപ്യന്‍ ശരാശരി പ്രായം 40 വയസ്സും. ക്രിസ്ത്യാനികളുടെ മാത്രം ശരാശരി വയസ് 42 ആണ്. കുടിയേറ്റത്തിനൊപ്പം സന്താനനിയന്ത്രണമില്ലായ്മയും മുസ്ലീം ജനസംഖ്യ വര്‍ധിപ്പിക്കുന്നു, ചില സ്ഥലങ്ങളില്‍ വന്‍ തോതില്‍ ഇവര്‍ മതപരിവര്‍ത്തനവും നടത്തുന്നു.  മുസ്ലീങ്ങളോടുള്ള സമീപനം ഫ്രാന്‍സിലും, ബ്രിട്ടണിലും, ജര്‍മ്മനിയിലും മ്യുദുവാണ്. അതേ സമയം സ്‌പെയിന്‍, ഇറ്റലി, ഗ്രീസ്,  തുടങ്ങിയ രാജ്യങ്ങളില്‍ മുസ്ലീം വിരുദ്ധ വികാരം ശക്തമാണ്.

2010 വരെ 130 ലക്ഷം പേര്‍ യാഥാസ്ഥിക മുസ്ലീം രാജ്യങ്ങളില്‍ നിന്നും യൂറോപ്പില്‍ കുടിയേറിയത്. ഇവര്‍ ഇടയ്ക്കിടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന വാദം ശക്തമാണ്. തുര്‍ക്കി, കൊസോവ, ഇറാഖ്, ബോസ്‌നിയഹെര്‍സിഗോവിന, മൊറോക്കോ, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും എത്തിയവര്‍ സാവധാനം യൂറോപ്പിനെ സംഘര്‍ഷ ഭൂമിയാക്കുന്നു. ജര്‍മന്‍കാരുടെ നേതൃത്വത്തില്‍ 'പാട്രിയോട്ടിക് യൂറോപ്യന്‍സ് എഗൈന്‍സ്റ്റ്  ഇസ്ലാമിസേഷന്‍ ഓഫ് ദ് വെസ്റ്റ്' (ജഋഏകഉഅ) എന്ന സംഘടനയുടെ പ്രതിഷേധം ഈ നാളുകളില്‍ ജര്‍മനിയില്‍ ശക്തി പ്രാപിക്കുകയാണ്





Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code