ദുബായ്: സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്റെ 2015 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ നിര്‍വഹിച്ചു.
ഇടവക വികാരിയും യൂണിറ്റ് പ്രസിഡന്റുമായ ഫാ. ഷാജി മാത്യൂസ് അധ്യക്ഷത വഹിച്ചു. സഹവികാരി ഫാ. ലനി ചാക്കോ, ഫാ. ഏബ്രഹാം കോശി, സഭാ മാനേജിംഗ് കമ്മിറ്റിയംഗം പി.ജി. മാത്യു, ഇടവക സെക്രട്ടറി തോമസ് ജോസഫ്, ഇടവക ജോ. സെക്രട്ടറി ജോണ്‍ പാടിപ്പുറം എന്നിവര്‍ പ്രസംഗിച്ചു.
യൂണിറ്റ് വൈസ് പ്രസിഡന്റ് ജോസ് അലക്സ് സ്വാഗതവും, സെക്രട്ടറി ബിന്റു മത്തായി പദ്ധതി രേഖാവതരണവും, ട്രഷറര്‍ ചെറിയാന് ഉമ്മന്‍ ബഡ്ജറ്റ് അവതരണവും, ജോ.സെക്രട്ടറി റജി ചാക്കോ കൃതജ്ഞതയും അര്‍പ്പിച്ചു. ഇടവക ട്രസ്റി എം.എം. കുര്യാക്കോസ്, ഇടവക ജോയിന്റ് ട്രസ്റി ബിനു വര്‍ഗീസ്, ഇടവക മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍, മര്‍ത്തമറിയം സമാജം സെക്രട്ടറി, എം.ജി.ഒ.സി.എസ്.എം. ജോയിന്റ് സെക്രട്ടറി, യൂവജനപ്രസ്ഥാനം സീനിയര്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments