Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

താജ്മഹല്‍ കാണാനുള്ള ടിക്കറ്റുകള്‍ ഇനി മുതല്‍ ഇലക്‌ട്രോണിക് ആക്കുന്നു   - ജോര്‍ജ് ജോണ്‍

Picture


ഫ്രാങ്ക്ഫര്‍ട്ട്-ഡല്‍ഹി: ലോക മഹാല്‍ഭുതങ്ങളില്‍ ഒന്നായ ആഗ്രയിലെ താജ്മഹല്‍ കാണാനുള്ള ടിക്കറ്റുകള്‍ ഇനി മുതല്‍ ഇലക്‌ട്രോണിക് ആക്കുന്നു. താജ്മഹല്‍ കൂടാതെ ഡല്‍ഹിയിലെ ഹുമയൂണിന്റെ ശവകുടീരം കാണാനുള്ള ടിക്കറ്റും ഇലക്‌ട്രോണിക് ടിക്കറ്റ് ആക്കുന്നു. ഇന്ത്യന്‍ ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മ ആണ് ഈ ഇലക്‌ട്രോണിക് ടിക്കറ്റ് പ്രഖ്യാപനം നടത്തിയത്. ഇലക്‌ട്രോണിക് ടിക്കറ്റ് സമ്പ്രദായം ടൂറിസ്റ്റ് ഏജന്‍സികള്‍ ഇല്ലാതെ വരുന്നവര്‍ക്ക് ടിക്കറ്റ് എടുക്കാന്‍ വേണ്ടി വരുന്ന നീണ്ട നിരകളും കാത്ത് നില്പും ഒഴിവാക്കും.

കൂടാതെ കഴിഞ്ഞ വര്‍ഷം നവംബര്‍ 27 മുതല്‍ ഏര്‍പ്പെടുത്തിയ വീസാ ഓണ്‍ അറൈവലിന് ശേഷം 26000 ഓണ്‍ലൈന്‍ വീസാ നല്‍കിയതായും മന്ത്രി ശര്‍മ്മ പറഞ്ഞു. അതുപോലെ 7.6 മില്യന്‍ ടൂറിസ്റ്റുകളാണ് 2014 ല്‍ ഇന്ത്യ സന്ദര്‍ശിച്ചത്. ഈ സംഖ്യ കഴിഞ്ഞ 2013 വര്‍ഷത്തേക്കാള്‍ 7.1 ശതമാനം കൂടുതലാണ്. ഇങ്ങനെ വീസാ ഓണ്‍ അറൈവല്‍, ഇലക്‌ട്രോണിക് ടിക്കറ്റ് സമ്പ്രദായം എന്നിവയിലൂടെ ഇന്ത്യന്‍ ടൂറിസം മേഖല അടുത്ത വര്‍ഷം കൂടുതല്‍ വളര്‍ച്ചയിലേക്ക് കുതിക്കുമെന്ന് ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇലക്‌ട്രോണിക് ടിക്കറ്റ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നത് പ്രവാസികള്‍ക്കും കൂടുതല്‍ പ്രയോജനം നല്‍കും.




Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code