റാസ്അല്‍ഖൈമ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടന്ന ഒ.സി.വൈ.എം. യു.എ.ഇ. മേഖലയുടെ 24ാമത് സ്ഥാപക വാര്‍ഷികവും, 20ാമത് മേഖലാ സമ്മേളനവും ബാംഗ്ളൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു.
പ്രസ്ഥാനം പ്രസിഡന്റും അങ്കമാലി ഭദ്രാസനാധിപനുമായ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ഈ വര്‍ഷത്തെ ചിന്താവിഷയമായ 'സാമൂഹിക പ്രതിബദ്ധതയുടെ ഹൃദയതാളം' എന്ന വിഷയത്തില്‍ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ, പ്രശസ്ത സിനിമാതാരം ജോര്‍ജ്ജ് ആന്റണി (സ്ഫടികം ജോര്‍ജ്ജ്), എം.സി.എ. നാസര്‍ രവി എം., ഹരി ചിത്തായത്ത് എന്നിവര്‍ ക്ളാസ് നയിച്ചു. സന്ധ്യാപ്രാര്‍ത്ഥന, സാംസ്കാരിക ഘോഷയാത്ര, വിവിധ കലാപരിപാടികള്‍, നൈറ്റ് വിജില്‍ എന്നിവ ഒന്നാം ദിവസത്തെ പരിപാടികളുടെ ഭാഗമായിരുന്നു.
ജനുവരി 2ന് രാവിലെ അഭിവന്ദ്യ മെത്രാപ്പോലീത്താമാരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാന നടത്തി. സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ തുടക്കം തൃശൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ, അഭിവന്ദ്യ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഇന്ത്യന്‍ കോണ്‍സുലര്‍ ഡോ. റ്റിജു തോമസ്, സോണല്‍ പ്രസിഡന്റ് ഫാ. സ്കറിയാ മാത്യു, ഫാ. സജി അമയില്‍, ഫാ. ഷാജി മാത്യു, ഫാ. യാക്കൂബ് ബേബി, ഫാ. ജേക്കബ് ജോര്‍ജ്ജ്, ഫാ. ജോണ്‍ കെ. ശാമുവേല്‍, ഫാ. ലിജോ ജോസഫ്, ഫാ. ഏബ്രഹാം കോശി കുന്നുംപുറത്ത്, ഫാ. അജി കെ. ചാക്കോ, സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ പി.ജി. വില്‍സണ്‍, ഐ. തോമസ്, ഭദ്രാസന കൌണ്‍സില്‍ അംഗം ബേബി തങ്കച്ചന്, ജിബു കുര്യന്, ഇടവക ട്രസ്റി സ്റാന്‍ലി തോംസണ്‍, സെക്രട്ടറി മോബി എം. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
അടുത്ത മേഖലാ പ്രസിഡന്റായി ഫാ. ജോണ്‍ കെ. സാമുവേലിനെയും മേഖലാ സെക്രട്ടറിയായി ഷിബു തോമസിനെയും, ജി.സി.സി. സെക്രട്ടറിയായി ഈശോ അലക്സാണ്ടറെയും തിരഞ്ഞെടുത്തു. സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുന്‍ മേഖലാ ജി.സി.സി. സെക്രട്ടറിമാരെ ആദരിച്ചു. സോണല്‍ സെക്രട്ടറി ജെറി ജോണ്‍ 2014 വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ജനറല്‍ കണ്‍വീനര്‍ ഷാജന് തോമസ് മാത്യു, സിബി ബേബി, ഗീവര്‍ഗീസ് റ്റി. സാം, ഡോ. അരുണ്‍ കോശി, റോയി തോമസ്, ബിനു വര്‍ഗീസ്, അന്സണ് ജോസഫ്, റോബിന് വര്‍ഗീസ്, സജി വര്‍ഗീസ്, ജേക്കബ് എം. തരകന് എന്നിവര്‍ പങ്കെടുത്തു.
Comments