ഷിക്കാഗോ: തൊടുപുഴ, നാഗപ്പുഴ താഴത്തുവീട്ടില്‍ കുടുംബാംഗവും, ഡേറിയിനില്‍ (ഷിക്കാഗോ) താമസക്കാരനുമായിരുന്ന ഡോ. ടി.സി. ജോസഫ് താഴത്തുവീട്ടില്‍ (81) നിര്യാതനായി.
ഭാര്യ: റോസിലി വടക്കാഞ്ചേരി, തരകന്‍ കുടുംബാംഗമാണ്.
മക്കള്‍: ഡോ. അനിത (അനു) മൂഞ്ഞേലി, ഡോ. സുനില്‍ ജോസഫ്.
മരുമക്കള്‍: ഡോ. ജോ. മൂഞ്ഞേലി, സിനി.
കൊച്ചുമക്കള്‍: മൈക്കിള്‍, ജെസ്സീക്ക, ജോഷ്വാ, എലൈസ.
ഡിസംബര്‍ 26-ന് വെളളിയാഴ്‌ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 9 മണി വരെ ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ വെച്ച് പൊതുദര്‍ശനം നടത്തപ്പെടും.
ഡിസംബര്‍ 27-ന് ശനിയാഴ്‌ച രാവിലെ 10 മണിക്ക് ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ വെച്ച് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ഡേറിയനിലുള്ള ക്ലാരന്റന്‍ ഹില്‍സ് സെമിത്തേരിയില്‍ സംസകാരം നടത്തുന്നതുമാണ്. (6900, S. Cass Ave, Darien)
Comments