വെസ്റ്റ്ഓറഞ്ച്: ന്യൂജേഴ്സിയിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ ക്രൈസ്തവ സഭാ സമൂഹങ്ങളുടെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തിവരുന്ന എക്യൂമെനിക്കല്‍ ക്രിസ്മസ് കാരള്‍ ഡിസംബര്‍ 27 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വെസ്റ്റ് ഓറഞ്ചിലെ ലിബര്‍ട്ടി മിഡില്‍ സ്ക്കൂളില്‍ വച്ച് നടത്തപ്പെടും. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത ഈ വര്‍ഷത്തെ പ്രോഗ്രാമിന്റെ മുഖ്യാതിഥി ആയിരിക്കും. യാക്കോബായ, ഓര്‍ത്തഡോക്സ്, കത്തോലിക്കാ, സിഎസ്ഐ, ഇവാന്‍ജലിക്കല്‍ തുടങ്ങിയ സഭകളിലെ വിവിധ ഇടവകകള്‍ വൈവിധ്യമാര്‍ന്ന കാരള്‍ പ്രോഗ്രാമുകള്‍ അവതരിപ്പിക്കും. വിവിധ ഇടവകകളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ നേതൃത്വം നല്കുന്ന എക്യൂമെനിക്കല്‍ ക്വയര്‍(ക്രിസ്മസ് കാരള്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.
എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ന്യൂജേഴ്സിയുടെ പ്രസിഡന്റ് റവ.ഫാ.ജേക്കബ് വര്‍ഗീസ്, സെക്രട്ടറി- ജേക്കബ് ജോസഫ്, ട്രഷറര്‍-സജിമോന്‍ ആന്റണി, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അലക്സ് മാത്യൂ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രോഗ്രാമിന്റെ വിജയത്തിനായ് പ്രവര്‍ത്തിക്കുന്നു.
Comments