Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

2005 ന് മുന്‍പുള്ള ഇന്ത്യന്‍ കറന്‍സികള്‍ അസാധുവാകുന്നു   - ജോര്‍ജ് ജോണ്‍

Picture

ഫ്രാങ്ക്ഫര്‍ട്ട്-മുബൈ: 2005 ന് മുന്‍പുള്ള ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള സയമപരിധി ഈ 2014 ഡിസംബര്‍ മാസം31 ന് അവസാനിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. അടുത്ത വര്‍ഷം, 2015 ജനുവരി 01 മുതല്‍ 2005 ന് മുന്‍പ് അച്ചടിച്ച ഒരു ഇന്ത്യന്‍ കറന്‍സി നോട്ടിനും മൂല്യം ഉണ്ടാകില്ലെന്ന് റിസര്‍വ് ബാങ്ക് ഒരിക്കല്‍ കൂടി മുന്നറിയിപ്പ് നല്‍കി. അഞ്ഞൂറിന്റെയും, ആയിരത്തിന്റേയും ഉള്‍പ്പെടെ 2005ന് മുന്‍പ് അച്ചടിച്ച എല്ലാ നോട്ടുകള്‍ക്കുമാണ് റിസര്‍വ് ബാങ്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഇന്ത്യയിലെ വ്യാകമായ കള്ളനോട്ട് തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ കറന്‍സി നോട്ടുകള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കുന്നത്. 2005ന് ശേഷം അച്ചടിച്ച നോട്ടുകളില്‍ രണ്ടുവശങ്ങളിലും വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. 2005 വരെ അച്ചടിച്ച നോട്ടുകളില്‍ മുന്‍വശത്തു മാത്രമാണ് വര്‍ഷം രേഖപ്പെടുത്തിയിട്ടുള്ളത്.

2005ന് ശേഷം കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളോടെയാണ് ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ അച്ചടിച്ചത്. ഈ നോട്ടുകളുടെ പിന്‍വലിക്കല്‍ കഴിഞ്ഞ 2014 ജനുവരി ഒന്നിന് പ്രഖ്യാപിച്ച ശേഷം ഇതുവരെ 144.66 കോടി നോട്ടുകള്‍ റിസര്‍വ് ബാങ്ക് തിരികെ വാങ്ങി മാറ്റി നല്‍കി. 52,855 കോടി രൂപയുടെ മൂല്യം ഉള്ള നോട്ടുകളാണ് മാറി നല്‍കിയത്.  ബാങ്കുകളില്‍ നിന്നും 2005ന് മുന്‍പുള്ള നോട്ടുകള്‍ ആര്‍ക്കും നല്‍കരുതെന്ന് നേരത്തെ തന്നെ റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിരുന്നു. വിദേശത്ത് താമസിക്കുന്ന പ്രവാസികളുടെ ഇടയിലും 2005 ന് മുന്‍പുള്ള സീരീസില്‍ അച്ചടിച്ച കറന്‍സി നോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ നോട്ടുകള്‍ കൈവശമുള്ളവര്‍ ഉടന്‍ തന്നെ മാറ്റി വാങ്ങണമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.





Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code