Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പുനര്‍ മതപരിവര്‍ത്തനം നിരോധിക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ; നിര്‍ബന്ധിത മതപരിവര്‍ത്തനം അംഗീകരിക്കാനാവില്ലെന്ന് പിണറായി

Picture

 

ന്യൂഡല്‍ഹി: രാജ്യത്ത് വ്യാപകമാകുന്ന പുനര്‍ മതപരിവര്‍ത്തനത്തിനെതിരെ സി.പി.എം പോളിറ്റ് ബ്യൂറോ. പുനര്‍ മതപരിവര്‍ത്തനം നിയമവ്യവസ്ഥകളുപയോഗിച്ച് നിരോധിക്കണമെന്ന് പോളിറ്റ് ബ്യൂറോ യോഗം ആവശ്യപ്പെട്ടു. പുനര്‍മതപരിവര്‍ത്തനം ന്യൂനപക്ഷങ്ങള്‍ക്കെതിരായ നീക്കമാണെന്നും ഇത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

മതപരിവര്‍ത്തന വിഷയത്തില്‍ ബി.ജെ.പിയും ആര്‍.എസ്.എസും ഇരട്ടത്താപ്പ് നിലപാടാണ് സ്വീകരിക്കുന്നത്. ഒരുവശത്ത് ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ആര്‍.എസ്.എസ് സംഘടനകള്‍ മതപരിവര്‍ത്തന പ്രചാരണം സംഘടിപ്പിക്കുന്നു. യഥാര്‍ത്ഥ വിശ്വാസത്തിലേക്ക് ജനങ്ങളെ തിരികെ കൊണ്ടുവരികയാണെന്ന പ്രഖ്യാപനത്തോടെയാണ് ഇത് നടക്കുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 153(എ) വകുപ്പുപ്രകാരം കേസെടുക്കാവുന്നതാണ്.

ആര്‍.എസ്.എസിന്റെ പിന്തുണയില്‍ ഇപ്പോള്‍ നടക്കുന്ന എല്ലാ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളും നിയമവ്യവസ്ഥകളുപയോഗിച്ച് നിരോധിക്കണം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

മത പരിവര്‍ത്തനത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വിമര്‍ശനവുമായി എത്തി. നിര്‍ബന്ധിത മതപരിവര്‍ത്തനം അംഗീകരിക്കാനാവില്ലെന്ന് പിണറായി ഡല്‍ഹിയില്‍ പറഞ്ഞു. ബി.ജെ.പി അധികാരത്തില്‍ വന്നശേഷം ആര്‍.എസ്.എസ് അജണ്ടയാണ് നടപ്പാക്കുന്നത്. മത നിരപേക്ഷ കക്ഷികള്‍ ഇതിനെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
 



Comments


Abkari
by Eappachi, Kanjirappally on 2014-12-22 19:57:08 pm
അങ്ങോട്ടോ ഇങ്ങോട്ടോ മതം മാറ്റി പാവങ്ങള്ക്ക് പത്തു കാശു കിട്ടുന്നുണ്ടെങ്കിൽ കിട്ടിക്കോട്ടേ .. ഇയാൾക്ക്‌ ഇത് എന്തിന്റെ കേടാ ... വീണ്ടും മാറ്റി അവര്ക്ക് കൊറച്ചു കാശൂടെ കിട്ടാനുള്ള വല്ല വകുപ്പും ഒണ്ടോന്നു നോക്കിഷ്ട ...


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code