ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ പട്രോളിംഗ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന രണ്ട് പൊലീസുകാര്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. ലിയു വെഞ്ജിന്, റാഫേല്‍ റാമോസ് എന്നിവരാണ് മരിച്ചത്. സംഭവത്തിന് ശേഷം അക്രമിയെന്ന് കരുതുന്ന ഇസ്മയില്‍ ബ്രിന്‍സ്ലി സമീപത്തെ ബ്രൂക്ക്ലിന്‍ സബ്വേയിലേക്ക് സ്റ്രേഷനിലേക്ക് ഓടിക്കയറിയ ശേഷം സ്വയം വെടിയുതിര്‍ത്ത് മരിച്ചതായും പൊലീസ് അറിയിച്ചു.
ആക്രമണത്തിന്റെ കാരണം അറിവായിട്ടില്ല. അതേസമയം മുന്‍ കാമുകിയെ വെടിവച്ചു കൊന്ന ശേഷമാണ് ബ്രിന്‍സ്ലി പൊലീസിനുനേരെ വെടിയുതിര്‍ത്തതെന്ന് കരുതുന്നു. പെണ്‍കുട്ടിയുടെ ഇന്റസ്റ്റാഗ്രാം സന്ദേശം പരിശോധിച്ചതില്‍ നിന്നാണ് പൊലീസ് ഈ നിഗമനത്തില്‍ എത്തിയത്. ചിത്രവും നല്‍കിയിരുന്നു.
Comments