Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഗുജറാത്തില്‍ 225 ദളിത്‌ ക്രൈസ്‌തവരെ മതംമാറ്റിയതായി റിപ്പോര്‍ട്ട്‌

Picture

വല്‍സദ്‌: ഗുജറാത്തില്‍ 225 ദളിത്‌ ക്രൈസ്‌തവരെ വിശ്വഹിന്ദു പരിഷത്ത്‌ ഹിന്ദുമതത്തിലേക്ക്‌ തിരികെ കൊണ്ടുവന്നു. വല്‍സദിലെ അരണായ്‌ ജില്ലയിലാണ്‌ ആചാരപ്രകാരമുള്ള മതംമാറ്റ ചടങ്ങുകള്‍ നടന്നത്‌. അതേസമയം െ്രെകസ്‌തവരെ നിര്‍ബന്ധിച്ച്‌ മതംമാറ്റിയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ്‌ അവര്‍ ഹിന്ദു മതം സ്വീകരിച്ചതെന്നും വി.എച്ച്‌.പി വല്‍സദ്‌ ജില്ലാ പ്രസിഡന്റ്‌ നതു പട്ടേല്‍ പറഞ്ഞു.

ഏതാണ്ട്‌ മൂവായിരത്തോളം പേര്‍ വി.എച്ച്‌.പിയുടെ ഘര്‍ വാപസി ചടങ്ങുകളില്‍ പങ്കുകൊണ്ടു. ഹിന്ദുമതത്തിലേക്ക്‌ മാറുന്നതിന്‌ മുന്‌പ്‌ ശുദ്ധീകരണ പ്രക്രിയയായ 'മഹാ യാഗ്‌ന'യും നടന്നു.

ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ മതപരിവര്‍ത്തനം നടന്നതോടെയാണ്‌ വിഷയം ദേശീയ ശ്രദ്ധയില്‍ വന്നത്‌. തുടര്‍ന്ന്‌ ഈ വിഷയം പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിക്കുകയും സഭാനടപടികള്‍ തടസപ്പെടുത്തുകയും ചെയ്‌തു. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ പ്രസ്‌താവന നടത്തണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങിയിട്ടില്ല. അതേസമയം നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‌ ബി.ജെ.പി എതിരാണെന്ന്‌ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത്‌ ഷാ കഴിഞ്ഞ ദിവസം കൊച്ചിയില്‍ പ്രസ്‌താവിച്ചിരുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code