പാലാ: ഭീകരവാദത്തിനെതിരെ ലോക മനസ്സാക്ഷി ഉണരണമെന്ന സന്ദേശവുമായി മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പാലായില്‍ മെഴുകുതിരി തെളിച്ചു.പാകിസ്ഥാനിലെ സൈനിക സ്‌കൂളില്‍ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ 100കണക്കിന് സ്‌കൂള്‍ കുട്ടികള്‍ ഇരയായതിന്റെ പശ്ചാതലത്തിലാണ് മെഴുകുതിരി തെളിച്ചത്.മരിച്ച കുട്ടികള്‍ക്ക് ഫൗണ്ടേഷന്‍ ആദരാജ്ഞലി അര്‍പ്പിച്ചു.ഭീകരാക്രമണത്തില്‍ മരിച്ച കുട്ടിയുടെ ചോരവീണ് ചിതറിയ ഷൂവിന്റെ ചിത്രവും എന്തിയാണ് ഫൗണ്ടേഷന്‍ ചടങ്ങ്
നടത്തിയത്.നഗരസഭ കൗണ്‍സിലര്‍ സാബു എബ്രഹാം, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ.ജോസ്, മനോജ് പട്ടേരി,സന്തോഷ് വെട്ടിക്കാട്ട്,അഭിലാഷ് സൂരജ്,റോണില്‍ സി കുര്യന്‍,ഷെജി ആന്റണി ,ബിജു ആരാധന തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറുപ്പ്:
ഭീകരവാദത്തിനെതിരെ ലോക മനസ്സാക്ഷി ഉണരണമെന്ന സന്ദേശവുമായി മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ.ജോസ്, .നഗരസഭ കൗണ്‍സിലര്‍ സാബു എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തില്‍ പാലായില്‍ മെഴുകു
തിരി തെളിച്ചപോള്‍.
Comments