Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അദ്ഭുതങ്ങളുടെ യഥാര്‍ത്ഥ ഉറവിടം കുടുംബങ്ങളാണ് - മാര്‍ മാത്യു അറയ്ക്കല്‍

Picture

പാലാ: ദൈവത്തിന്റെ അദ്ഭുതം ആദ്യം സംഭവിക്കുന്നത് കുടുംബങ്ങളിലാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. പാലാ രൂപതാ ബൈബിള്‍ കണ്‍വന്‍ഷനില്‍ വിശുദ്ധകുര്‍ബാനമദ്ധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. യേശുവിന്റെ ആദ്യഅദ്ഭുതമായ കാനായിലെ കല്യാണത്തെക്കുറിച്ച് വിവരിക്കവേയാണ് ബിഷപ് ഇതു പറഞ്ഞത്. കുടുംബം തകരാറിലാണെങ്കില്‍ എല്ലാം കീഴ്‌മേല്‍ മറിയും. ഈ കാലഘട്ടത്തില്‍ നല്ല കുടുംബനാഥനോ കുടുംബനാഥയോ ആകുക എന്നത് വലിയ രക്തസാക്ഷിത്വമാണ്. മാതൃകാപരമായ ജീവിതം നയിച്ച പഴയകാലത്തെ കാരണവന്മാരെ നാം ഓര്‍ക്കണം. അവരുടെ പങ്കുവയ്ക്കലിന്റെയും കൂട്ടായ്മയുടെയും മനോഭാവം പുതിയ തലമുറ നഷ്ടപ്പെടുത്തരുത്. ഈ ഓര്‍മ്മപ്പെടുത്തലിന്റെ വേദി കൂടിയാണ് കണ്‍വന്‍ഷന്‍. സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റേയും ദീനാനുകമ്പയുടെയും പരിശീലനകളരികളായിരുന്നു കുടുംബങ്ങള്‍. എല്ലാ വിളികളുടെയും അടിസ്ഥാനം കുടുംബജീവിതത്തിലേയ്ക്കുള്ള വിളിയാണ്.

ദൈവവിളിക്യാമ്പുകള്‍ പണ്ടുകാലങ്ങളില്‍ ഇല്ലായിരുന്നുവെന്നും അന്ന് ഓരോ കുടുംബങ്ങളും ഒരു ദൈവവിളിക്യാമ്പിന്റെ അനുഭവം പുതുതലമുറയ്ക്കു നല്കിയിരുന്നുവെന്നും ബിഷപ് പറഞ്ഞു.

പാലാ വിശുദ്ധരുടെ വിളനിലമാണ്. ഇനിയും കൂടുതല്‍ വിശുദ്ധര്‍ പാലായില്‍നിന്നുണ്ടാകണം. കാനായിലെ കല്യാണവിരുന്നില്‍ പകര്‍ന്നുനല്‍കപ്പെട്ട വീഞ്ഞ് സ്‌നേഹമായിരുന്നുവെന്നും ബിഷപ് പറഞ്ഞു.

ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍, ഫാ. ജോസ് അഞ്ചേരില്‍, ഫാ. ജോസഫ് കൊല്ലിത്താനത്തുമലയില്‍, ഫാ. ജോണ്‍ കുന്നേല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. മോണ്‍ ജോസഫ് കൊല്ലംപറമ്പിലിന്റെ നേതൃത്വത്തില്‍ വി. കുര്‍ബാനയോടെ സായാഹ്ന കണ്‍വന്‍ഷന്‍ ആരംഭിച്ചു.

മാര്‍ ജേക്കബ് മുരിക്കല്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോര്‍ജ് ചൂരക്കാട്ട്, മോണ്‍. ഫിലിപ്പ് ഞരളക്കാട്ട്, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍ ജോസഫ്
കൊല്ലംപറമ്പില്‍ എന്നിവര്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം കൊടുത്തു. 

മൂന്നാം ദിവസമായ ഇന്ന് രാവിലെ 9.30 ന് കണ്‍വന്‍ഷന്‍ ആരംഭിക്കും. ഫാ. ഡേവീസ് ചിറമ്മേല്‍ , ഫാ. ഡൊമിനിക് വാളന്മനാല്‍ എന്നിവര്‍ വചനസന്ദേശം നല്‍കും. 11.30 ന് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാന. വൈകുന്നേരം 4.30 മോണ്‍ ജോസഫ് കുഴിഞ്ഞാലിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. കുര്‍ബാനയോടെ കണ്‍വന്‍ഷന്‍ ആരംഭിക്കും. 

ദൈവത്തെ കാണിച്ചുകൊടുക്കാന്‍ കഴിയുന്നവനാണ് ആത്മീയന്‍ - ഫാ. ഡൊമിനിക് വാളന്മനാല്‍

മറ്റുള്ളവര്‍ക്ക് ദൈവത്തെ കാണിച്ചുകൊടുക്കാന്‍ കഴിയുന്നവനാണ് ആത്മീയനെന്ന് ഫാ. ഡൊമിനിക് വാളന്മനാല്‍. പാലാ രൂപത 32-ാമത് ബൈബിള്‍ കണ്‍വന്‍ഷനില്‍ മുഖ്യസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വിശുദ്ധിയുള്ള ജീവിതത്തിലൂടെ മാത്രമേ നമുക്കു ദൈവത്തെ കാണാനും മറ്റുള്ളവര്‍ക്ക് അവിടുത്തെ കാണിച്ചുകൊടുക്കാനും കഴിയൂ. നമുക്കു ചുറ്റും അടയാളങ്ങളും അദ്ഭുതങ്ങളും നടക്കുന്നുണ്ടെന്നും അതു കാണാന്‍ കഴിയണമെങ്കില്‍ നമ്മുടെ ജീവിതം നിര്‍മ്മലമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാവിലെയും വൈകുന്നേരവുമായി നടക്കുന്ന കണ്‍വന്‍ഷനില്‍ പതിനായിരങ്ങളാണ് വചനം ശ്രവിക്കാനെത്തുന്നത്. ചിട്ടയായ ട്രാഫിക് ക്രമീകരണങ്ങളും, പോലീസ് ഉദ്യോഗസ്ഥരുടെയും മുഴു
വന്‍ സമയം വോളണ്ടീയേഴ്‌സിന്റെയും സേവനവും കണ്‍വന്‍ഷന്‍ പരിപാടികള്‍ സുഗമമാക്കുന്നു.

ഫോട്ടോ ക്യാപ്ഷന്‍സ് -

1. പാലാ രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്റെ 2-ാം ദിവസം  കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ വചനസ
ന്ദേശം നല്കുന്നു.

കുടുംബം സ്വര്‍ഗ്ഗത്തിലേക്കുള്ള വഴികാട്ടി'പ്രകാശനം ചെയ്തു

നവ സുവിശേഷ വല്‍ക്കരണത്തില്‍ കുടുംബം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് 2014,2015 വര്‍ഷങ്ങളില്‍ റോമില്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് പാപ്പാ വിളിച്ചു ചേര്‍ക്കുന്ന സിനഡിന്റെ  പശ്ചാത്തലത്തില്‍ പാലാ രൂപതാ ഫാമിലി അപ്പോസ്തലേറ്റിന്റെ ആഭിമുഖ്യത്തില്‍  2014 ഒക്‌ടോബര്‍ 17,18 തീയതികളില്‍ അല്‍ഫോന്‍സിയന്‍ പാസ്റ്റല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തപ്പെട്ട എപ്പാര്‍ക്കിയല്‍  സിമ്പോസിയത്തില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളും, പാനല്‍ചര്‍ച്ചകളും, ജീവിതാനുഭവങ്ങളും  കുടുംബം സ്വര്‍ഗ്ഗത്തിലേക്കുള്ള വഴികാട്ടി'എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്റെ ഉദ്ഘാടനസമ്മേളനത്തില്‍ പാലാ രൂപതാ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, തൃശൂര്‍ അതിരൂപതാ സഹായ മെത്രാന്‍ അഭിവന്ദ്യ മാര്‍ റാഫേല്‍ തട്ടിലിന് ആദ്യ കോപ്പി നല്‍കികൊണ്ട് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.

ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍  ഫാ.ജോണ്‍സണ്‍ പുള്ളീറ്റ് , ശ്രീ. അലക്‌സ് ജോര്‍ജ് കാവുകാട്ട് എന്നിവര്‍ എഡിറ്റ് ചെയ്ത  ഈ പുസ്തകം കുടുംബങ്ങളിലും , കുടുംബകൂട്ടായ്മകളിലും പഠനത്തിനും, വിചിന്തിനത്തിനും സഹായകമാണ്.  ഈ ഗ്രന്ഥം ഫാമിലി അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code