Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നിയുക്ത ഇന്ത്യന്‍ അംബാസിഡര്‍ രാഹുല്‍ വര്‍മ്മയുടെ സത്യപ്രതിജ്ഞ ഇന്ന്   - പി.പി.ചെറിയാന്‍

Picture

വാഷിംഗ്ടണ്‍:  അമേരിക്കയുടെ ഇന്ത്യന്‍ അംബാസിഡറായി നിയമിതനായ ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മയുടെ സത്യപ്രതിജ്ഞ ഡിസം.20ന് വാഷിംഗ്ടണില്‍ നടക്കും. സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോണ്‍ കെറി സത്യപ്രതിജ്ഞാ ചടങ്ങിന് നേതൃത്വം നല്‍കും.

അമേരിക്കന്‍ ഇന്ത്യന്‍ അംബാസിഡര്‍ ആയി നിയമിതനാകുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മ. കഴിഞ്ഞ ആഴ്ചയാണ് പ്രസിഡന്റ് ഒബാമ നിര്‍ദ്ദേശിച്ച രാഹുല്‍ വര്‍മ്മയുടെ നിയമനം യു.എസ്. സെനറ്റ് ഐക്യകണ്‌ഠേന ശബ്ദവോട്ടോടെ അംഗീകരിച്ചത്. 1960 ലാണ് രാഹുല്‍ വര്‍മ്മയുടെ മാതാപിതാക്കള്‍ അമേരിക്കയിലേക്ക് കുടിയേറിയത്.

ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ഇന്ത്യയില്‍ എത്തുന്നതിനുമുമ്പ്, ഇന്ത്യന്‍ പ്രസിഡന്റിന് രാഹുല്‍വര്‍മ്മ ഔദ്യോഗീക രേഖകള്‍ കൈമാറി ചുമതലയേറ്റെടുക്കും.

ഒബാമയുടെ അടുത്ത സുഹൃത്തായാണ് റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മ അറിയപ്പെടുന്നത്. ഇന്ത്യയും- അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് പരമാവധി ശ്രമിക്കുമെന്ന് നിയുക്ത ഇന്ത്യന്‍ അംബാസിഡര്‍ വര്‍മ്മ പറഞ്ഞു.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code