Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിദേശത്തു പോകാന്‍ വിസമ്മതിച്ച ഭാര്യയെ യുവാവ്‌ കഴുത്ത്‌ ഞെരിച്ചു കൊന്നു

Picture

ചക്കരക്കല്ല്‌: വിദേശത്തു പോകാന്‍ വിസമ്മതിച്ച ഭാര്യയെ യുവാവ്‌ കഴുത്ത്‌ ഞെരിച്ചു കൊന്നു. മുഴപ്പാല ചാപ്പയില്‍ തണ്ടാരത്ത്‌ ബിജോയിയുടെ (32) ഭാര്യ ശ്വേതയാണ്‌ കൊല്ലപ്പെട്ടത്‌. ഇന്നലെയായിരുന്നു ശ്വേതയുടെ 28ാം പിറന്നാള്‍.

സംഭവവുമായി ബന്ധപ്പെട്ട്‌ ബിജോയിയെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഇന്നലെ 11ന്‌ ആണ്‌ സംഭവം. വിദേശത്ത്‌ എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി ജീവനക്കാരനായ ബിജോയ്‌ ഒരാഴ്‌ച മുന്‍പാണ്‌ നാട്ടിലെത്തിയത്‌. 21നു തിരിച്ചുപോകാനിരിക്കുകയായിരുന്നു.

വിദേശത്തു പോകുന്നതുമായി ബന്ധപ്പെട്ടു രാവിലെ 11ന്‌ ഇരുവരും തമ്മില്‍ വാക്കേറ്റം നടക്കുകയും ഇതിനിടെ ബിജോയിയുടെ വീസ സ്‌റ്റാംപ്‌ ചെയ്‌ത പാസ്‌പോര്‍ട്ട്‌ ശ്വേതയുടെ കയ്യില്‍ നിന്നു കീറിപ്പോവുകയും ചെയ്‌തു. ഇതില്‍ കുപിതനായ ബിജോയി ഭാര്യയെ കഴുത്ത്‌ ഞെരിക്കുകയും മരണം ഉറപ്പുവരുത്താന്‍ കത്തി ഉപയോഗിച്ചു കഴുത്തില്‍ മുറിവുണ്ടാക്കുകയുമായിരുന്നുവെന്നു പൊലീസ്‌ പറഞ്ഞു. ബെംഗളൂരുവിലെ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരിയായിരുന്നു ശ്വേത. ബെംഗളൂരു വിജയ്‌ നഗറില്‍ സോമന്റെയും ശ്രീലതയുടെയും മകളാണ്‌. മകള്‍: ആഭിയ. സഹോദരന്‍: സായിനാഥ്‌.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code